ഡോക്ടറാവണമെന്ന് ആഗ്രഹിച്ച് നടനായി; മധുബാലയോട് റൊമാൻസ് ചെയ്ത് കരച്ചിലും; ഒടുവിൽ അച്ഛന്റെ വാശിയിൽ എല്ലാം ഉപേക്ഷിച്ച് ബിസിനസിലേക്ക്; അരവിന്ദ് സ്വാമിയുടെ കഥയിങ്ങനെ

2185

തമിഴ് സിനിമയിൽ മാത്രമല്ല മലയാളത്തിലും നായകനായി ഒരുകാലത്ത് കത്തിനിന്ന താരമായിരുന്നു അരവിന്ദ് സ്വാമി. മോഡലിംഗിലൂടെയായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ വിശ്വവിഖ്യാത അഭിനേതാക്കളായ സാക്ഷാൽ മമ്മൂട്ടിക്കും രജനികാന്തിനും നേർക്കുനേർ നിന്ന് അഭിനയിക്കുന്ന താരമായിട്ടായിരുന്നു അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റം.

റോജയിലൂടെ റൊമാന്റിക് താരമായി മാറിയ അരവിന്ദ് സ്വാമി ബോംബൈ, മിൻസാരക്കനവ്, തനി ഒരുവൻ, ധ്രുവ, ബോഗൻ, ചെക്ക ചിവന്ത വാനം, തലൈവി തുടങ്ങിയ സിനിമകളിലെല്ലാം അഭിനയ മികവ് കാണിച്ചിരുന്നു. കൂടാതെ, മൗനം, ഡാഡി, ദേവരാഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. ബോളിവുഡിലും സാന്നിധ്യം അറിയിച്ച അദ്ദേഹം അവതാരകനായും ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇടക്കാലത്ത് അപകടത്തെ തുടർന്ന് അഭിനയത്തിന് നീണ്ട ഇടവേള നൽകിയ സ്വാമി ജയം രാജയുടെ സംവിധാനത്തിൽ സിദ്ധാർഥ് അഭിമന്യൂ എന്ന അനശ്വര വില്ലൻ കഥാപാത്രമായിട്ടായിരുന്നു തമിഴിലേക്ക് തിരികെ വന്നത്. ജൂൺ 18ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസ അറിയിച്ച് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരിക്കുകയാണ്.

ALSO READ- കുടുംബക്കാരെ നാറ്റിച്ച് ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായെന്ന് ധ്യാൻ; ജനുവിനാണ് ധ്യാൻ, ഒരുമിച്ചാണ് ഇന്റർവ്യൂ കാണുന്നതെന്ന് ഭാര്യ അർപ്പിതയും

അതേസമയം, ഹീറോയെ വെല്ലുന്ന പ്രതിനായകനായ ആ കഥാപാത്രത്തെ, വീണ്ടും അജിത്തിന്റെ സിനിമയിലൂടെ കാണാൻ പോകുന്നുവോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘തല 60ൽ'( താത്കാലിക പേര് ) അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഒരിക്കൽ അഭിനയമെന്നത് സ്വപ്‌നത്തിൽ പോലുമുണ്ടായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം. വളരെ അപ്രതീക്ഷിതമായാണ് അഭിനയമേഖലയിലേക്കെത്തിയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. ഡോക്ടറാവണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്.

ALSO READ- ലോകത്തിലെ ഏറ്റവും നല്ല അമ്മയും ശക്തയായ വ്യക്തിയും സുന്ദരി ചിത്രശലഭവും; ഫാദേഴ്‌സ് ഡേയിൽ അമ്മ അമൃതയ്ക്ക് സ്‌നേഹക്കുറിപ്പുമായി മകൾ പാപ്പു

എന്നാൽ കുടുംബ ബിസിനസ് മകനെ ഏൽപ്പിക്കാനായിരുന്നു അരവിന്ദിന്റെ പിതാവ് ആഗ്രഹിച്ചത്. അതേസമയം, കോളേജിൽ പഠിച്ചിരുന്ന സമയത്ത് പോക്കറ്റ് മണിക്ക് വേണ്ടി മോഡലിംഗ് ചെയ്ത് തുടങ്ങിയതാണ് നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. മോഡലായുള്ള അരവിന്ദിന്റെ ഫോട്ടോ കണ്ടാണ് സംവിധായകൻ മണിരത്നംഅരവിന്ദിനെ വിളിപ്പിക്കുന്നത്. പിന്നീട് നിയോഗം പോലെ അരവിന്ദ് അഭിനേതാവായി മാറുകയായിരുന്നു. പ്രണയവും വിരഹവുമൊക്കെയായി സ്‌ക്രീനിൽ പകർത്തിയെങ്കിലും ബിസിനസിലേക്ക് എത്തിപ്പെടാനായിരുന്നു വിധി.

താരപ്രഭയിൽ മുങ്ങിനിൽക്കുന്നതിനിടെ അരവിന്ദ് സ്വാമിക്ക് സിനിമയിൽ നിന്നും ബ്രേക്കെടുക്കേണ്ടി വന്നു. കുടുംബത്തിലെ ഒരേയൊരു ആൺതരിയായതിനാൽ അച്ഛന്റെ ബിസിനസ് നോക്കിനടത്തുന്നതിന് വേണ്ടിയായിരുന്നു ആ തീുമാനം. അച്ഛന്റെ വാശിക്ക് വഴങ്ങി എല്ലാം ഉപേക്ഷിച്ച് താരം ബിസിനസുകാരനായി. എന്നാൽ പിന്നീടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാവുകയും കാലുകൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്ന. പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് താരം സിനിമയിലേക്കും തിരിച്ചെത്തിയത്. റോജയിൽ അഭിനയിക്കുമ്പോൾ സീനിയർ താരമായിരുന്ന മധുബാലയോട് നായകനായി റൊമാൻസ് ചെയ്യുമ്പോൾ വിറച്ച് കരഞ്ഞിരുന്ന ആ പഴയ അരവിന്ദ് സ്വാമി തിരിച്ച് വരവിൽ സകലരേയും ഞെട്ടിക്കുന്ന വില്ലനായി മാറിയതും നിയോഗമാണ്.

Advertisement