ഐപിഎല്‍ ആശംസകള്‍ നേരുന്നു, സഞ്ജു സാംസണിന്റെ ശബ്ദത്തില്‍ നടന്‍ ജയറാം, ഞെട്ടിത്തരിച്ച് ആരാധകര്‍, വൈറല്‍ വീഡിയോ കാണാം

374

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

Advertisements

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലും അരങ്ങേറ്റം കുറിച്ച് വിജയ്, ഒരു മണിക്കൂറിനിടെ ഒരു ദശലക്ഷം ഫോളോവേഴ്‌സ്

പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമായി. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. അനുകരണ കലയില്‍ മലയാള സിനിമയിലെ താരം ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും പറയാന്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ജയറാമാണ്. സാധാരണ സിനിമ നടന്മാരെയാണ് താരം അനുകരിക്കാറുള്ളത്.

എന്നാല്‍ ഇത്തവണ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് താരം. ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ശബ്ദമാണ് താരം അനുകരിച്ചത്. ഐപിഎല്‍ സീസണിനായി ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സഞ്ജുവിന്റെ അനുകരണ വീഡിയോ ജയറാം പങ്കുവെച്ചത്.

Also Read: ആ വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്ന് പറഞ്ഞ് അന്ന് നസീറിനെ കളിയാക്കി, അദ്ദേഹം മരിച്ചപ്പോള്‍ പുകഴിത്തിക്കൊണ്ട് കുറിപ്പും, മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി ശ്രീനിവാസന്‍

വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇത് തന്റെ ഒരു ചെറിയ പരീക്ഷണമാണ് എന്നും അനിയന്‍ സഞ്ജു സാം സണിന് ഐപി എല്‍ ആശംസകള്‍ നേരുന്നുവെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് ജയറാം കുറിച്ചു.

Advertisement