ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലും അരങ്ങേറ്റം കുറിച്ച് വിജയ്, ഒരു മണിക്കൂറിനിടെ ഒരു ദശലക്ഷം ഫോളോവേഴ്‌സ്

133

തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് വിജയ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യയില്‍ ഒന്നടങ്കം താരത്തിനുള്ളത്. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ വിജയ് ഭാഗമായിട്ടുണ്ട്.

Advertisements

താരത്തിന്റെ ഓരോ ചിത്രത്തിനും വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അത്രത്തോളം സജീവമല്ലായിരുന്നു താരം. വിജയിയ്്ക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടായിരുന്നില്ല.

Also Read: ആ വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്ന് പറഞ്ഞ് അന്ന് നസീറിനെ കളിയാക്കി, അദ്ദേഹം മരിച്ചപ്പോള്‍ പുകഴിത്തിക്കൊണ്ട് കുറിപ്പും, മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി ശ്രീനിവാസന്‍

ഇത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. വിജയ് ഇന്‍സ്റ്റാഗ്രാമില്‍ എത്തുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് അറുതി വരുത്തി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ തുടങ്ങിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോയിലെ ഗെറ്റപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ലോകേഷ് കനകരാജാണ് വിജയിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി തീരുമാനിച്ചത് ജയറാമിനെ, പക്ഷ അദ്ദേഹം തയ്യാറായില്ല, വെളിപ്പെടുത്തലുമായി സിദ്ദിഖ്

കറുത്ത ജാക്കറ്റും, വെള്ള ടീഷര്‍ട്ടും അണിഞ്ഞുകൊണ്ടുള്ള ചിത്രമാണ് വിജയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ് എന്ന കുറിച്ച കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. 20 മിനിറ്റിനുള്ളില്‍ 120,0000 ഫോളാവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്.

Advertisement