Home Entertainment Celebrities

വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്ന് പറഞ്ഞ് അന്ന് നസീറിനെ കളിയാക്കി, അദ്ദേഹം മരിച്ചപ്പോള്‍ പുകഴിത്തിക്കൊണ്ട് കുറിപ്പും, മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി ശ്രീനിവാസന്‍

1013

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വേറിട്ട അഭിനയ ശൈലിയാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.

Advertisements

ഇപ്പോഴിതാ താരരാജാവ് മോഹന്‍ലാലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. നടന്‍ പ്രേം നസീറിനോട് ശ്രീനിവാസന്‍ കാണിച്ച വഞ്ചനയെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

Also Read: അന്ന് ആ ദിലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു, ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന നായിക, മലയാള സിനിമയെ കുറിച്ച് സാമന്ത പറയുന്നത് കേട്ടോ

നടന്‍ മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാല്‍ തയ്യാറായില്ലെന്നും ഇങ്ങേര്‍ക്ക് ഈ വയസ്സാം കാലത്ത് വേറെ പണിയില്ലെ എ്ന്നുമായിരുന്നു പറഞ്ഞതെന്നും ശ്രീനിവാസന്‍ പറയുന്നു.

തനിക്ക് ദേഷ്യം വന്നിരുന്നു. ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ എന്തിനാണ് പറയുന്നതെന്ന് താന്‍ ലാലിനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് പറയാനാവില്ലെന്നുമായിരുന്നു ലാലിന്റെ മറുപടിയെന്നും ശ്ര്ീനിവാസന്‍ പറയുന്നു.

Also Read: തിരിഞ്ഞില്ലെങ്കിൽ ഉമ്മ തരുമെന്നും, സുരേഷേട്ടൻ പ്രശ്‌നം ഉണ്ടാക്കുമെന്നും ലാൽ പറഞ്ഞിരുന്നു; കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു; മേനക മനസ്സ് തുറക്കുന്നു

ലാലിന്റെ കല്യാണ നിശ്ചയത്തിന്റെ അന്ന് നസീര്‍ സാര്‍ ഒരു ചെക്കെഴുതി ലാലിന് കൊടുത്തു. ലാലിന് അന്ന് അത് വാങ്ങേണ്ടി വന്നുവെന്നും ഇതൊക്കെ കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ നസീര്‍ സാര്‍ മരിച്ചു, അപ്പോള്‍ ലാല്‍ പത്രത്തില്‍ എഴുതിയത് തന്റെ ഏറ്റവും വലിയ മോഹം എന്നത് അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുക എന്നാണെന്ന് ആയിരുന്നുവെന്നും ഇത് കണ്ട് താന്‍ പൊട്ടിത്തെറിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു.

Advertisement