അന്ന് ആ ദിലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു, ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന നായിക, മലയാള സിനിമയെ കുറിച്ച് സാമന്ത പറയുന്നത് കേട്ടോ

249

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫളത്തിലും, ബോക്‌സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നില്‍ക്കുന്ന താരത്തിന് അവസരങ്ങള്‍ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം. തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.

Advertisements

മോഡലിംഗില്‍ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്. തുടക്കത്തില്‍ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വര്‍ദ്ധിച്ചു.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി തീരുമാനിച്ചത് ജയറാമിനെ, പക്ഷ അദ്ദേഹം തയ്യാറായില്ല, വെളിപ്പെടുത്തലുമായി സിദ്ദിഖ്

സാമന്ത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരുന്നു സാമന്ത.

വളരെ മനോഹരമായ ചിത്രമാണ് ശാകുന്തളം എന്ന് പറഞ്ഞ സാമന്ത തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അവസരം കിട്ടിയാല്‍ ചെയ്യുമെന്നും അറിയിച്ചു. അതിനിടെ ക്രേസി ഗോപാലാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന അഭ്യൂഹങ്ങളെ കുറിച്ചും താരം സംസാരിച്ചു.

Also Read: തിരിഞ്ഞില്ലെങ്കിൽ ഉമ്മ തരുമെന്നും, സുരേഷേട്ടൻ പ്രശ്‌നം ഉണ്ടാക്കുമെന്നും ലാൽ പറഞ്ഞിരുന്നു; കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു; മേനക മനസ്സ് തുറക്കുന്നു

ഈ ദിലീപ് ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് സാമന്തയെ ആയിരുന്നുവെന്നായിരുന്നു അഭ്യൂഹം. താന്‍ ഒത്തിരി സിനിമകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കരിയറിന്റെ തുടക്കത്തിലായിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ തനിക്ക് ഏതൊക്കെയായിരുന്നു ചിത്രങ്ങളെന്ന് ഓര്‍മ്മയില്ലൈന്നും താരം പറയുന്നു.

ക്രേസി ഗോപാലന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെയാണ് സാമന്തയെ കുറിച്ച് പറഞ്ഞത്. ഉയരം ഉള്ള ഒരാളെയായിരുന്നു വേണ്ടതെന്നും അങ്ങനെ ആ കുട്ടി തിരിച്ച് പോകുകയായിരുന്നുവെന്നും ദീപു പറഞ്ഞിരുന്നു.

Advertisement