വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു, ഈ വിവാഹം മതിയെന്ന കടുത്ത തീരുമാനത്തിലായിരുന്നു ഗിരിജ, പിന്നീട് വീട്ടുകാര്‍ക്കും ശരിയെന്ന് തോന്നി, ഗിരിജയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് കൊച്ചുപ്രേമന്‍

437

മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് കൊച്ചുപ്രേമനും ഗിരിജയും. നിരവധി മലയാള ചിത്രങ്ങളില്‍ ഭാഗമായ കൊച്ചുപ്രേമന്‍ മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടനാണ്. കൊച്ചുപ്രേമനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ഭാര്യ ഗിരിജ.

സിനിയിലും സീരിയലിലും എല്ലാം അമ്മ വേഷങ്ങളിലൂടെ എത്തിയാണ് ഗിരിജ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിലും അമ്മ വേഷം ചെയ്യുന്നത് ഗിരിജയാണ്. ഗിരിജയുടെയും കൊച്ചു പ്രേമന്റെയും പ്രണയവിവാഹമായിരുന്നു.

Advertisements

ഇപ്പോഴിതാ ഗിരിജയുമായി പ്രണയത്തിലായതിനെക്കുറിച്ചും വിവാഹത്തിനെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ്സുതുറക്കുകയാണ് കൊച്ചുപ്രേമന്‍. തന്നെ വിശ്വസിച്ച് തന്റെ ജീവിതത്തിലേക്ക് വന്നവളാണ് ഗിരിജയെന്നും വീട്ടുകാര്‍ വിവാഹത്തിന് ആദ്യം സമ്മതിച്ചിരുന്നില്ലെന്നും ഗിരിജ വാശിപിടിച്ചതോടെയാണ് വിവാഹം നടന്നതെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു.

നാടകത്തില്‍ ഏറെ സജീവമായിരുന്ന കാലത്തായിരുന്നു വിവാഹം. മിക്ക നാടകങ്ങളിലും ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷവും ഗിരിജ സിനിയിലും സീരിയലിലും സജീവമായി തുടരുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.

Also Read: ആരും ക്ഷണിച്ചിട്ടില്ല, ഡബ്ല്യൂസിസിയിലേക്ക് പോകാനും തോന്നിയിട്ടില്ല, ‘അമ്മ’യില്‍ ആണ്‍ ആധിപത്യ മനോഭാവമില്ലെന്ന് അന്‍സിബ ഹസ്സന്‍

ഇടക്കൊക്കെ വഴക്ക് കൂടാറുണ്ടെങ്കിലും തങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാറുണ്ടെന്നും ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നവരാണ് തങ്ങളെന്നും കൊച്ചുപ്രേമന്‍ കൂട്ടിച്ചേര്‍ത്തു. എത്ര വലിയ അടിയാണെങ്കിലും തങ്ങള്‍ കുറേനേരം മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സിനിയിലുണ്ടായ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചും കൊച്ചുപ്രേമന്‍ പറഞ്ഞു. ആദ്യ സിനിമയിലെ തന്റെ റോളൊക്കെ ചെയ്ത് കഴിഞ്ഞതിന് ശേഷം വീണ്ടും ലൊക്കേഷനില്‍ എത്തിയിരുന്നു. അപ്പോള്‍ എന്തിനാണ് വീണ്ടും വന്നത് എന്ന മട്ടില്‍ നോക്കുകയായിരുന്നു സെക്യൂരിറ്റി.

പലരും തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അതിനിടെ നടി നടന്മാര്‍ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. തമിഴ് സ്‌റ്റൈലിലുള്ള ഭക്ഷണമായിരുന്നു. താനും ഭക്ഷണം കഴിക്കാന്‍ അവര്‍ക്കൊപ്പം കയറിയിരുന്നുവെന്നും എന്നാല്‍ തനിക്ക് ആരും ഭക്ഷമം വിളമ്പിയില്ലെന്നും കൊച്ചുപ്രേമന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ആഗ്രഹിച്ച പോലെ സിനിമയില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഒരച്ഛന്റെ മകന്‍, ബിജു മേനോനെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഇതാ

എല്ലാവരും ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ മെല്ലെ അവിടെ നിന്നും ഇറങ്ങിപ്പോന്നുവെന്നും സെറ്റില്‍ ഉള്ളവര്‍ക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു അന്നെന്നും ഇന്ന് അങ്ങനെയല്ലെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു.

Advertisement