ആരും ക്ഷണിച്ചിട്ടില്ല, ഡബ്ല്യൂസിസിയിലേക്ക് പോകാനും തോന്നിയിട്ടില്ല, ‘അമ്മ’യില്‍ ആണ്‍ ആധിപത്യ മനോഭാവമില്ലെന്ന് അന്‍സിബ ഹസ്സന്‍

81

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെതുത്ത മലയാളി നടിയാണ് അന്‍സിബ ഹസന്‍. ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന ചിത്രത്തില്‍ കൂടെയാണ് അന്‍സിബ മലയാളികളുടെ പ്രിയ താരമായി മാറിയത്.

മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന് കരിയറില്‍ ബ്രേക്ക് നല്‍കുന്നത് ദൃശ്യം തന്നെ ആയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ ദി ബ്രെയിന്‍ ആണ് അന്‍സിബയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisements

ഒരു റിയാലിറ്റി ഷോയിലൂടെയാണ് അന്‍സിബ ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമ ആയിരുന്നു അഭിനേത്രി എന്ന നിലയില്‍ അന്‍സിബയെ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ ആണ് അന്‍സിബയുടെ ആദ്യ സിനിമ.

Also Read: ആഗ്രഹിച്ച പോലെ സിനിമയില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഒരച്ഛന്റെ മകന്‍, ബിജു മേനോനെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഇതാ

തുടര്‍ന്ന്, മണിവണ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ നാഗരാജ ചോളന്‍ എംഎ എം എല്‍ എ തുടങ്ങി മൂന്നോളം തമിഴ് സിനിമകളില്‍ അന്‍സിബ അഭിനയിച്ചിരുന്നു. തമിഴ് സിനിമയില്‍ താരം ഗ്ലാമറസ്സ് റോളുകലിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

താര സംഘടയായ അമ്മയില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ ആണ് അന്‍സിബ. ഇപ്പോഴിതാ അന്‍സിബ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘അമ്മ’ യ്ക്ക് ആണ്‍ ആധിപത്യ മനോഭാവമില്ലെന്നും സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും അന്‍സിബ പറഞ്ഞു.

റിയാദില്‍ ‘എസ്‌കെഎസ് റിയാദ് ബീറ്റ്‌സ് 2022’ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് അന്‍സിബ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമ്മയില്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ജനാധിപത്യ മാര്‍ഗത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആണ്‍കോയ്മ ഇല്ലാത്തത് കൊണ്ടാണെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

Also Read: ലാലിന്റെ അടുത്തിരുന്ന് വാ പൊത്തി ചിരിച്ച് ലക്ഷ്മിപ്രിയ, 17 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രത്തിന് പിന്നിലെ കാരണം വ്യക്തമാക്കി താരം

തന്നെ ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പോകാന്‍ തോന്നിയിട്ടില്ലെന്നും താന്‍ അതിലെ അംഗമല്ലെന്നും അന്‍സിബ പറഞ്ഞു.

Advertisement