ആഗ്രഹിച്ച പോലെ സിനിമയില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഒരച്ഛന്റെ മകന്‍, ബിജു മേനോനെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഇതാ

3761

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയനടന്‍ ആയി മാറിയ താരമാണ് ബിജു മേനോന്‍. മിഖായേലിന്റെ സന്തതികള്‍ എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ തിളങ്ങി നിന്നിരുന്ന ബിജുമേനോന്‍ പുത്രന്‍ എന്ന പേരില്‍ ഈ സീരിയല്‍ സിനിമയായപ്പോള്‍ അതേ വേഷം തന്നെ ചെയ്താണ് സിനിമയിലേക്കും എത്തിയത്.

നായകനായും വില്ലനായും സഹനടനായും തനിക്ക് കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഗംഭീരമാക്കുന്ന നടന്‍കൂടിയാണ് ബിജു മേനോന്‍. ഇടക്കാലത്ത് ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന വേഷങ്ങളിലേക്ക് കൂടുമാറിയപ്പോഴാണ് ബിജു മേനോന്റെ താരമൂല്യം വര്‍ധിച്ചതെന്നും കാണാം. വെള്ളിമൂങ്ങ എന്ന ചിത്രം ഇത്തരത്തില്‍ താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

Advertisements

ഇക്കഴിഞ്ഞ വര്‍ഷത്തെ മികച്ച അഭിനയ പ്രകടനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരവും ബിജു മേനോന്‍ സ്വന്തമാക്കിയിരുന്നു. ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ ചിത്രത്തില്‍ കാഴ്ച വച്ചിരുന്നത്.

Also Read: ലാലിന്റെ അടുത്തിരുന്ന് വാ പൊത്തി ചിരിച്ച് ലക്ഷ്മിപ്രിയ, 17 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രത്തിന് പിന്നിലെ കാരണം വ്യക്തമാക്കി താരം

ഇപ്പോഴിതാ ബിജു മേനോനെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്. 1991 ല്‍ പറത്തിറങ്ങിയ ‘ഈഗിള്‍’ എന്ന അധികമാരും കേള്‍ക്കാത്ത ചിത്രമാണ് ബിജു മേനോന്റെ ആദ്യ ചിത്രമെന്ന് കുറിപ്പില്‍ പറയുന്നു.

ഈ ചിത്രത്തില്‍ ഒരു ഹോട്ടല്‍ റിസപ്ഷനിസ്റ്റായാണ് ബിജു മേനോന്‍ എത്തിയതെന്നും അന്ന് അദ്ദേഹത്തിന് ഇരുപത് വയസ്സായിരുന്നുവെന്നും ആരാധകന്‍ പറയുന്നു. ബിജു ബാലകൃഷ്ണന്‍ എന്നായിരുന്നു ബിജു മേനോന്റെ യഥാര്‍ത്ഥ പേര്, ‘മഠത്തില്‍പറമ്പ്’ എന്ന തറവാട്ടില്‍ ജനിച്ച ബിജു , ബാലകൃഷ്ണ പിള്ളയുടെ നാലു മക്കളില്‍ ആദ്യ അഭിനേതാവ് കൂടിയാണ്.

ബാലകൃഷ്ണപിള്ള പലരും അറിയാതെ പോയ കലാകാരനായിരുന്നു. പത്തോളം മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അറിയപ്പെട്ടില്ല. മൂന്നാം പക്കം’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ തിലകനോടൊപ്പം കടല്ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹമായിരുന്നു.

Also Read: റോബിന്റെ കാര്യങ്ങള്‍ റോബിനോട് തന്നെ ചോദിക്കൂ, എന്നോടല്ല ചോദിക്കേണ്ടത്, ആരാധകനോട് പൊട്ടിത്തെറിച്ച് നിമിഷ

എന്നാല്‍ കഴിവിനനുസരിച്ചുള്ള പ്രശസ്തി അദ്ദേഹത്തിന് സിനിമയില്‍ കിട്ടിയില്ല. അന്ന് ആ അച്ഛന് നേടിയെടുക്കാന്‍ കഴിയാതെ പോയ സ്വപ്‌നം ഇന്ന് അദ്ദേഹം തന്റെ മകനിലൂടെ സ്ഫലമാക്കിയിരിക്കുകയാണ്. 2000-2001 ല്‍ ആണ് സംയുക്ത വര്മ്മയോടൊപ്പം ബിജു ഒരുമിച്ച് തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നതെന്നും പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ ഇന്നത്തെ നിലയിലേക്ക് അദ്ദേഹം വളര്‍ന്നുവെന്നും കുറിപ്പില്‍ പറയുന്നു.

Advertisement