സന്തോഷ നിമിഷങ്ങള്‍, ദിലീപിനും കുടുംബത്തിനുമൊപ്പം സെല്‍ഫിയെടുത്ത് ശരത്കുമാര്‍, പങ്കുവെച്ച് രാധിക, വൈറല്‍

102

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവരുടെ മകള്‍ മഹാലക്ഷ്മിക്കും ഇന്നും ആരാധകരേറെയാണ്. മഹാലക്ഷ്മിയുമൊത്തുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്.

Advertisements

ഇപ്പോഴിതാ ഈ താരദമ്പതിമാര്‍ക്കൊപ്പം മറ്റൊരു താരദമ്പതികള്‍ എടുത്ത സെല്‍ഫിയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം തമിഴ് താരം ശരത് കുമാറും ഭാര്യ രാധികയും എടുത്ത ഫോട്ടോയാണിത്.

Also Read: സിനിമയിലേക്ക് മടങ്ങി വരാന്‍ പറഞ്ഞു, അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കാം, മമ്മൂട്ടിയുമായുള്ള ഫോണ്‍ കോളിനെ കുറിച്ച് ബാല പറയുന്നു

രാധിക ശരത് കുമാറാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ശരത് കുമാര്‍ പോര്‍ തൊഴില്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു.

രാധിക ബാന്ദ്ര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുവേണ്ടി നേരത്തെ കൊച്ചിയിലുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ശരത് കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Also Read: സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യാന്‍ രാത്രി മുറിയില്‍ വരണമെന്ന് പറഞ്ഞു, സംവിധായകന്റെ ഉദ്ദേശം വേറെയായിരുന്നു, ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ടിസ്‌ക ചോപ്ര

പോര്‍ തൊഴില്‍ എന്ന ശരത് കുമാറിന്റെ ചിത്രത്തില്‍ നടി നിഖില വിമലാണ് നായിക. ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement