Home Entertainment Celebrities

സിനിമയിലേക്ക് മടങ്ങി വരാന്‍ പറഞ്ഞു, അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കാം, മമ്മൂട്ടിയുമായുള്ള ഫോണ്‍ കോളിനെ കുറിച്ച് ബാല പറയുന്നു

200

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയില്‍ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ആയും അരങ്ങേറിയിരുന്നു.

Advertisements

ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമാത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനം വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ആയി രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു.

Also Read:വസ്ത്രം മുട്ടുവരെയുണ്ടെങ്കില്‍ വെട്ടിക്കുറക്കാന്‍ പറയും, തനിക്ക് അത്ര തുണി മതിയെന്ന് അശ്ലീല ചുവയോടെ പറഞ്ഞ സംവിധായന് കിടിലന്‍ മറുപടിയുമായി തമന്ന

ഇപ്പോള്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാല.വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ മമ്മൂട്ടി വിളിച്ചതിനെ കുറിച്ചും തനിക്കുണ്ടായ സന്തോഷത്തെ കുറിച്ചും സംസാരിക്കുകയാണ് താരം.

താന്‍ വളരെയധികം സ്‌നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടിയെന്നും അദ്ദേഹം വിളിച്ചിരുന്നുവെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയില്‍ ബാല എന്ന വ്യക്തിയില്ലെന്നും ബാല പറയുന്നു.

Also Read: ആ സമയത്ത് എല്ലാ തിരക്കുകളും മാറ്റി നിര്‍ത്താന്‍ തോന്നി, പിന്നീട് മടങ്ങി വരാന്‍ ശരിക്കും മടിയായിരുന്നു, സിനിമയില്‍ നിന്നും ബ്രേക്കെടുത്തതിന്റെ കാരണം വെളിപ്പെടുത്തി മീര നന്ദന്‍

തന്റെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക തന്നെ വിളിച്ചിരുന്നുവെന്നും രസകരമായ സംഭാഷണമായിരുന്നു തങ്ങള്‍ തമ്മില്‍ നടന്നതെന്നും അദ്ദേഹം അനുമതി നല്‍കുകയാണെങ്കില്‍ താന്‍ എല്ലാവരെയും കേള്‍പ്പിക്കുമെന്നും തന്റെ തിരിച്ചുവരവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചുവെന്നും ആത്മവിശ്വാസം നല്‍കിയെന്നും ബാല പറയുന്നു.

Advertisement