വീ ട്ടിലുള്ളവര്‍ക്കെല്ലാം നല്ല നിറവും സൗന്ദര്യവും, എനിക്ക് പുഴുക്കലരിയുടെ നിറവും പൂച്ചകടിച്ച മുഖവും, സഹോദരിമാരെ കണ്ട് എന്നെ കാണുമ്പോള്‍ പലരുടെയും മുഖം മാറിയിരുന്നു, വൈറലായി കല്‍പ്പനയുടെ വാക്കുകള്‍

165

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

Advertisements

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Also Read: സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യാന്‍ രാത്രി മുറിയില്‍ വരണമെന്ന് പറഞ്ഞു, സംവിധായകന്റെ ഉദ്ദേശം വേറെയായിരുന്നു, ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ടിസ്‌ക ചോപ്ര

മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാര്‍ളി, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ അതിനുദ്ദാഹരണങ്ങളാണ്. കല്‍പ്പന വിടവാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സില്‍ ജീവിക്കുകയാണ്.

ഹാസ്യ കഥാപാത്രങ്ങളില്‍ തിളങ്ങിയ കല്‍പ്പന എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ചട്ടമ്പിയായിരുന്നു. ഇപ്പോഴിതാ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കല്‍പ്പന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിമാരും മാതാപിതാക്കളും സൗന്ദര്യമുള്ളവരായിരുന്നുവെന്നും നല്ല നിറവും മുടിയുമൊക്കെയുണ്ടെന്നും തനിക്ക് മാത്രം പൂച്ച കടിച്ചതുപോലത്തെ മുഖവും ഷോക്കടിച്ചതുപോലത്തെ മുടിയുമാണെന്നും കല്‍പ്പന പറയുന്നു.

Also Read: വസ്ത്രം മുട്ടുവരെയുണ്ടെങ്കില്‍ വെട്ടിക്കുറക്കാന്‍ പറയും, തനിക്ക് അത്ര തുണി മതിയെന്ന് അശ്ലീല ചുവയോടെ പറഞ്ഞ സംവിധായന് കിടിലന്‍ മറുപടിയുമായി തമന്ന

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. അച്ഛനുമ്മയും നല്ല നിറം കാരണം അവരുടെ മേഖലയില്‍ തിളങ്ങിയെന്നും തന്നെ കാണാന്‍ പുഴുക്കലരിയുടെ നിറമാണെന്നും വീട്ടിലെത്തിയ അച്ഛന്റെ സുഹൃത്തുക്കള്‍ സഹോദരിമാരെ കണ്ട് തന്നെ കാണുമ്പോള്‍ മുഖം മാറാറുണ്ടായിരുന്നുവെന്നും കല്‍പ്പന പറയുന്നു.

അങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി താന്‍ ചട്ടമ്പിയായി മാറുകയായിരുന്നു. തന്റെ കൈയ്യോ കാലോ ഒരിക്കല്‍ പോലും വെറുതെയിരുന്നിട്ടില്ലെന്നും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുമെന്നും കല്‍പ്പന പറയുന്നു.

Advertisement