ആ സൈക്യാട്രിസ്റ്റ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി പോയി ഞാൻ: വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ

564

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ടികെ രാജീവ് കുമാർ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം മെഗാ സ്റ്റാർ ഷോകൾ ഒരുക്കുന്നതിലും അഗ്രഗണ്യൻ ആണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ടികെ രാജീവ്കുമാർ തന്റെ കരീയർ ആരംഭിച്ചത്.

പിന്നീട് ഉലകനായൻ കമൽ ഹാസനെ നായകനാക്കി ചാണക്യൻ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അജ്ജേഹം സ്വതന്ത്ര സംവിധായകൻ ആയി മാറി. ഈ ചിത്രത്തിലൂട സംസ്ഥാന ദേശീയ അവാർഡുകൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ചും പ്രമുഖ സംവിധായകൻ പ്രിയദർശനെ കറിച്ചും അദ്ദേഹം മുമ്പ് ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുൾ ഇങ്ങനെ:

Also Read
സിനിമയിലേക്ക് മടങ്ങി വരാന്‍ പറഞ്ഞു, അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കാം, മമ്മൂട്ടിയുമായുള്ള ഫോണ്‍ കോളിനെ കുറിച്ച് ബാല പറയുന്നു

സ്‌പെൻസർ ജങ്ഷനിലുണ്ടായിരുന്ന പഴയ കോഫി ഹൗസിലെ സ്ഥിരം സന്ദർശകർ ആയിരുന്നു മോഹൻലാലും പ്രിയദർശനും. സിനിമയെ കുറിച്ച് മാത്രം സംസാരിക്കുന്ന അവരെ കാണുമ്പോൾ നിറയെ കൗതുകം തോന്നും ആയിരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം വരുന്നതിന് മുൻപാണിത്. സിനിമയിൽ തിളങ്ങിയതിന് ശേഷവും അവരെ ആ കോഫി ഹൗസിൽ പിന്നെയും കണ്ടിട്ടുണ്ടെന്ന് രാജീവ് പറയുന്നു. പവിത്രം സിനിയിലെ ക്ലാമാക്‌സ് സീൻ ഷൂട്ട് ചെയ്യുമ്പോൾ ആയിരുന്നു മോഹൻലാൽ തന്നെ ഏറ്റവും കൂടുകൽ അദ്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ അവസാന ഭാഗത്ത് മോഹൻലാലിന് സമനില തെറ്റുന്ന ഒരു രംഗമുണ്ട്. ഷൂട്ടിന് മുൻപ് അദ്ദേഹം വളരെ അസ്വസ്ത്ഥൻ ആയിരുന്നു അന്ന്. പിന്നീട് തന്നെ വിളിച്ചിട്ട് പറഞ്ഞു. രാജീവ് ഞാൻ ഇത്രയെ അഭിനയിക്കൂ എന്നിട്ട് പല്ലിറുമ്മി കാണിച്ചു.

പവിത്രം റിലീസ് ചെയ്ത ശേഷം പ്രശസ്ത സൈക്യാട്രിസ്റ്റ് സ്വര രാജമണി തന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു. ഒരാൾ മാനസിക വിഭ്രാന്തിയിലേക്ക് കടക്കുന്നതിന്റ ആദ്യ ലക്ഷണം ആണ് ഈ പല്ലിറുമ്മൽ.

മോഹൻലാൽ ആ മാനറിസം ഭംഗിയായി ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ശരിക്കും അദ്ഭുതം കൊണ്ട് നിശബ്ദനായ നിമിഷം ആയിരുന്നു അതെന്ന് രാജീവ് കുമാർ പറയുന്നു.

Also Read
സന്തോഷ നിമിഷങ്ങള്‍, ദിലീപിനും കുടുംബത്തിനുമൊപ്പം സെല്‍ഫിയെടുത്ത് ശരത്കുമാര്‍, പങ്കുവെച്ച് രാധിക, വൈറല്‍

Advertisement