Home Entertainment

നടി ലിജോമോളുമായി തന്റെ രഹസ്യ വിവാഹം: പ്രതികരണവുമായി നടന്‍ ഷാലു റഹിം

40

നടി ലിജോമോളുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്നത് കള്ള വാര്‍ത്തയാണെന്ന് നടന്‍ ഷാലു റഹിം. തന്റെ വിവാഹത്തേക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളുകയാണ് ഷാലു റഹിം. നടി ലിജോമോളുമായുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എവിടെനിന്നാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടുമില്ല. കരിയറിനാണ് പ്രഥമ പരിഗണന. അതിനുശേഷം മാത്രമേ വിവാഹത്തേക്കുറിച്ച് ആലോചിക്കുന്നുള്ളൂ. രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞിട്ടുമാത്രമേ അത്തരം ചിന്തകളുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെയാണ് ഷാലു ശ്രദ്ധേയനായത്. പിന്നീട് ‘കളി’ എന്ന സിനിമയിലും അഭിനയിച്ചു. പുതിയ സിനിമ ജാലിയന്‍ വാലാബാഗ് പുറത്തിറങ്ങാനിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധനേടിയ നടിയാണ് ലിജോമോള്‍

Advertisement