ഏഴു വയസുകാരന്‍ സ്പ്രിങ് വിഴുങ്ങി, പിന്നെ സംഭവിച്ചത്

24

മുംബൈ: കളിക്കുന്നതിനിടയില്‍ കളിപ്പാട്ടത്തിലെ സ്പ്രിങ് വിഴുങ്ങിയ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുംബൈയിലെ ബിവാണ്ടിയിലാണ് സംഭവം. കളിപ്പാട്ട തോക്കിലെ സ്പ്രിങ് കുട്ടി വായിലിടുകയായിരുന്നു.

എന്നാല്‍ അബദ്ധത്തില്‍ ഇത് വിഴുങ്ങുകയും ശ്വാസകോശത്തില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി ശക്തമായി ചുമയ്ക്കാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ 1.5 സെന്റിമീറ്റര്‍ നീളമുള്ള സ്റ്റീല്‍ സ്പ്രിങ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Advertisements

എന്നാല്‍ കുട്ടിയെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഏഴ് വയസുകാരനെ താനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടുത്തെ ഡോക്ടര്‍മാരും കുട്ടിയുടെ ശ്വാസകോശത്തില്‍ സ്പ്രിങ് കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചു. കുട്ടിക്ക് തീരെ ചെറുതായിരുന്നതിനാല്‍ ഓപ്പറേഷന്‍ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു.

തുടര്‍ന്ന് ബയോസ്‌കോപി വഴിയാണ് സ്പ്രിങ് പുറത്തെടുത്തത്. സ്പ്രിങ് വിജയകരമായി പുറത്തെടുത്തെങ്കിലും കുട്ടി ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement