അന്ന് കൈയ്യില്‍ ചരട് കെട്ടിയതിന് അവതാരകയെ കളിയാക്കി, മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലെത്തി ചരട് ജപിച്ച് കെട്ടി സുരാജ്, പഴയ വിവാദവീഡിയോ കുത്തിപ്പൊക്കി രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

213

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയില്‍ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയില്‍ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.

Advertisements

ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുന്‍നിര നായകനാണ് സുരാജ് വെഞ്ഞാറമൂട്.

Also Read: 2021 ലെ ഒരു ഓണക്കാലത്ത്, പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാവ്യാമാധവന്‍, കമന്റുമായെത്തി റിയയും, വൈറലായി ചിത്രം

ചിങ്ങമാസപ്പുലരിയില്‍ ശബരിമല നടതുറന്നപ്പോള്‍ അയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുരാജ് എത്തിയിരുന്നു. മേല്‍ശാന്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സുരാജ് കൈയ്യില്‍ ജപിച്ച മന്ത്രച്ചരട് കെട്ടുകയും ചെയ്തിരുന്നു.

ഇതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സുരാജിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. താരത്തിന്റെ പഴയ വിവാദ വീഡിയോ ഉള്‍പ്പെടെ കുത്തിപ്പൊക്കിയാണ് വിമര്‍ശനം ഉയരുന്നത്. കോമഡി ഉത്സവം എന്ന പരിപാടിക്കിടെ കൈയ്യില്‍ ചരട് കെട്ടിയതിന് അവതാരക അശ്വതിയെ കളിയാക്കുന്നതായിരുന്നു സുരാജിന്റെ പഴയ വീഡിയോ.

Also Read; അവർ എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ വിസമ്മതിച്ചു; പിന്നീട് വന്നത് 40 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ്; ഉർഫി ജാവേദ്

ചില ആലിലൊക്കെ കാണുന്നത് പോലെ കൈയ്യില്‍ ചരട് കെട്ടിവെച്ചേക്കുന്നുവെന്നായിരുന്നു സുരാജ് പരിഹസിച്ചുകൊണ്ട് പറഞ്ഞത്. വീഡിയാ വ്യാപകമായി പ്രചരിക്കുകയും ഹിന്ദു വിശ്വാസത്തെ അവഹേളിച്ചതിന് ഹിന്ദു ഐക്യവേദിയും അഭിഭാഷകനും പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അന്ന് അവതാരകയെ ചരട് കെട്ടിയതിന്റെ പേരില്‍ അപമാനിച്ച നടന്‍ ഇന്ന് കൈയ്യില്‍ ചരട് കെട്ടിയതിന്റെ യുക്തിയെയാണ് പലരും ചോദ്യം ചെയ്യുന്നത്.

Advertisement