ആരാണെന്ന് മനസ്സിലായോ, ഇതാണ് ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ മകള്‍, പരിചയപ്പെടുത്തി അഭിജ, വൈറലായി ചിത്രം

434

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇതിലെ നടന്‍ സുരാജ് വെഞ്ഞാറന്മൂടിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ കണ്ണുനനയ്ക്കുന്ന ഒരു രംഗമുണ്ടായിരുന്നു സുരാജിന്റെ കഥാപാത്രത്തിന്.

Advertisements

ഭാര്യ തള്ളിപ്പറയുകയും കൊച്ച് സനല്‍ അണ്ണന്റേയാ സാറെ എന്ന് ഭാര്യ പറയുമ്പോള്‍ സുരാജിന്റെ നോട്ടം പ്രേക്ഷകരുടെ ചങ്ക് തകര്‍ക്കുന്നതായിരുന്നു. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായി അഭിനയിച്ചത് അഭിജ ശിവകലയാണ്.

Also Read: വിവാഹം നടക്കേണ്ട സമയത്ത് നടക്കും, എന്റെ വരന്‍ ഇങ്ങനെയൊക്കെ ആയിരിക്കണം, മനസ്സ് തുറന്ന് അനുമോള്‍

ഇപ്പോഴിതാ അഭിജ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടുന്നത്. ഇതാരണെന്ന് മനസ്സിലായോ എന്ന അടിക്കുറിപ്പോടെ ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് അഭിജ പങ്കുവെച്ചിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജുവില്‍ സുരാജിന്റെയും അഭിജയുടെയും മകളായ അഭിനയിച്ച ഫാത്തിമ ഫര്‍സാന എന്ന കൊച്ചുമിടുക്കിയായിരുന്നു അഭിജയോടൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ ഫാത്തിമയുടെയും അഭിജയുടേയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Also Read:അതിഥികൾക്കും ഉണ്ട് ചില അതിർവരമ്പുകൾ, ബിഗ്‌ബോസ് 5 ൽ നിന്നും റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിനെ ന്യായികരിച്ച് മോഹൻലാൽ

ഫാത്തിമ ഫര്‍സാനക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ആക്ഷന്‍ ഹീറോ ബിജുവിലെ ആ പോലീസ് സ്‌റ്റേഷന്‍ രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവെച്ചു. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement