വിവാഹം കഴിഞ്ഞ് പിരിയഡ്‌സായപ്പോഴും സെക്‌സിന് നിര്‍ബന്ധിച്ചുവെന്ന് സംയുക്ത, സംഭവിച്ച കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് വിഷ്ണുകാന്ത്, ചര്‍ച്ചയായി താരദമ്പതകളുടെ പൊരിഞ്ഞഅടി

18360

പ്രമുഖ ടെലിവിഷന്‍ താരജോഡികളായ സംയുക്തയുടെയും വിഷ്ണുകാന്തിന്റെയും വിവാഹവും വേര്‍പിരിയലുമൊക്കയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിക്കുന്നത്.

തമിഴ് ടെലിവിഷന്‍ താരജോഡികളായ ഇരുവര്‍ക്കും ആരാധകരേറെയായിരുന്നു. അതുകൊണ്ടുതന്നെ സംയുക്തയുടെയും വിഷ്ണുകാന്തിന്റെയും വിവാഹം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒന്നിച്ച് സീരിയലില്‍ അഭിനയിച്ചതുമുതലാണ് ഇരുവരും പരിചയപ്പെട്ടത്.

Advertisements

പിന്നാലെ വിവാഹിതരാവുകയായിരുന്നു. എന്നാല്‍ ഈ വിവാഹബന്ധം അധികകാലം നീണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരും പരസ്പരം കുറ്റപ്പെടുത്തി പരസ്യമായി രംഗത്തെത്തിയിരുന്നു.

Also Read: വിവാഹം നടക്കേണ്ട സമയത്ത് നടക്കും, എന്റെ വരന്‍ ഇങ്ങനെയൊക്കെ ആയിരിക്കണം, മനസ്സ് തുറന്ന് അനുമോള്‍

പിരിയഡ്‌സ് ആയപ്പോഴും തന്നെ സെക്‌സിന് നിര്‍ബന്ധിച്ചുവെന്നാണ് സംയുക്തയുടെ ആരോപണം. എന്നാല്‍ തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്താണെന്ന് പിന്നീട് വിശദീകരിച്ച് വിഷ്ണുവും എത്തി. തനിക്ക് 32ഉം സംയുക്തയ്ക്ക് 22ഉം വയസ്സാണെന്ന് വിഷ്ണു പറയുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷം തങ്ങള്‍ ഫ്‌ലാറ്റിലേക്ക് മാറിയിരുന്നു. ആദ്യത്തെ കുറേ ദിവസം തങ്ങള്‍ ഷൂട്ടുമായി തിരക്കിലായിരുന്നുവെന്നും പിന്നീടുള്ള 15 ദിവസങ്ങളാണ് ഒരുമിച്ച് ചെലവഴിച്ചതെന്നും ആ ദിവസങ്ങളില്‍ സംയുക്തയുടെ പിതാവ് രാവിലെയും വൈകുന്നേരവും വീട്ടില്‍ വരുമായിരുന്നുവെന്നും വിഷ്ണുകാന്ത് പറയുന്നു.

ഇത് തങ്ങളുടെ പ്രൈവസി ഇല്ലാതാക്കുന്നത് പോലെ തനിക്ക് തോന്നി. പക്ഷേ അവളുടെ അച്ഛനായതുകൊണ്ട് താന്‍ ഒന്നും പറഞ്ഞില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പല സംസാരങ്ങളും തന്നെ വേദനിപ്പിച്ചുകൊണ്ടായിരുന്നുവെന്നും തനിക്കും സംയുക്തയ്ക്കും ശരിക്കും മനസ്സിലാക്കാന്‍ ആ ദിവസങ്ങളില്‍ കഴിഞ്ഞില്ലെന്നും വിഷ്ണു കാന്ത് കൂട്ടിച്ചേര്‍ത്തു.

Also Read: എന്റെ ബിഗ് ഡേ, മെയ് 22 മറക്കരുതേ, എല്ലാവരും വരണം, പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, ആകാംഷയോടെ ആരാധകര്‍

താന്‍ പിരിയഡ്‌സ് ആയ ഒരു പെണ്ണിനെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു പരിപാലിക്കുന്നത്. താന്‍ നല്ല രീതിയില്‍ തന്നെയായിരുന്നു നോക്കിയതെന്നും അതിനിടെ സീരിയല്‍ കാണുമ്പോള്‍ അവളുടെ കഥാപാത്രത്തെ പറഞ്ഞ് ചൂടായിരുന്നുവെന്നും അടുത്ത ദിവസം സംയുക്ത വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും വിഷ്ണു പറയുന്നു.

Advertisement