അച്ഛനുമായി വഴക്കുണ്ടായതിന് പിന്നാലെ മുംബൈ വിട്ടു, 36 വര്‍ഷമായി അദ്ദേഹത്തെ കണ്ടിട്ടില്ല, വളരെ സന്തോഷമുള്ള ജീവിതമായിരുന്നു, തുറന്നുപറഞ്ഞ് ഖുശ്ബൂ

1153

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകര്‍ ഏറെ ആയിരുന്നു. ദ ബേണിംഗ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്.

Advertisements

സംവിധായകന്‍ സുന്ദര്‍ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബര്‍ മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. അവന്തിക, അനന്തിത എന്നാണ് മക്കളുടെ പേര്.

Also Read: വിവാഹം നടക്കേണ്ട സമയത്ത് നടക്കും, എന്റെ വരന്‍ ഇങ്ങനെയൊക്കെ ആയിരിക്കണം, മനസ്സ് തുറന്ന് അനുമോള്‍

ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിനെ കുറിച്ചും 14ാം വയസ്സില്‍ മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് താമസം മാറിയതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഖുശ്ബു. പിതാവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ചെന്നൈയിലേക്ക് മാറിയതെന്നും ഇപ്പോള്‍ 36വര്‍ഷമായി ഇവിടെയാണ് താമസമെന്നും ഖുശ്്ബു പറയുന്നു.

ഇത്രയും വര്‍ഷമായെങ്കിലും പിതാവിനെ പിന്നെ കണ്ടിട്ടില്ല. ബോംബെയില്‍ വെച്ച് നല്ല സിനിമകളുടെ ഓഫറുകള്‍ കിട്ടിയിരുന്നു, പണം കൂടുതല്‍ തരുന്നവരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നായിരുന്നു പിതാവ് പറഞ്ഞതെന്നും എന്നാല്‍ തനിക്ക പ്രൊജക്ട് നന്നാവണമെന്നായിരുന്നുവെന്നും ഖുശ്ബൂ പറഞ്ഞു.

Also Read: എന്റെ ബിഗ് ഡേ, മെയ് 22 മറക്കരുതേ, എല്ലാവരും വരണം, പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, ആകാംഷയോടെ ആരാധകര്‍

അതിനിടെ അച്ഛന്‍ കുറച്ച് തെറ്റായ ചിത്രങ്ങളില്‍ സൈന്‍ ചെയ്തു. അതുകൊണ്ട് തന്റെ ചിത്രങ്ങളെല്ലാം ഓരോന്നായി പരാജയപ്പെട്ടു തുടങ്ങിയെന്നും അന്ന് മുതല്‍ അച്ഛനുമായി പ്രശ്‌നങ്ങളുണ്ടായി എ്ന്നും ഇപ്പോള്‍ ഓര്‍ക്കുമ്പോഴും കുറ്റബോധം ഒന്നും തോന്നുന്നില്ലെന്നും താരം പറയുന്നു.

Advertisement