ഷോര്‍ട്‌സ് ഇട്ട ഫോട്ടോസ് കണ്ടതോടെ പലരും കളിയാക്കി, പലതും ഡിലീറ്റ് ചെയ്യേണ്ടി വന്നു, അമ്മായിയമ്മയെയും നാത്തൂനെയും പേടിയായിരുന്നു, ആലിസ് ക്രിസ്റ്റി പറയുന്നു

505

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.

Also Read: ഒത്തിരി അമ്മമാര്‍ മോനിഷയെ കുറിച്ച് ഓര്‍ത്ത് കരഞ്ഞു, ആ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചത് ഇങ്ങനെയായിരുന്നു, ശ്രീദേവി ഉണ്ണി പറയുന്നു

നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.

സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളില്‍ നിന്നും നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ആലിസ് ക്രിസ്റ്റി.

വിവാഹശേഷം ഒത്തിരി സ്ഥലങ്ങളില്‍ യാത്ര പോയിട്ടുണ്ട്. അടുത്തിടെയാണ് ഗോവ പോയത്. ബ്രഹ്‌മാസ്ത്രയിലെ ആലിയയുടെ വേഷവും മേക്കപ്പും കണ്ടപ്പോള്‍ ഒന്ന് ട്രൈ ചെയ്യണമെന്ന് തോന്നിയെന്നും അങ്ങനെയാണ് ഗോവയില്‍ പോയപ്പോള്‍ ഷോര്‍ട്‌സ് ട്രൈ ചെയ്തതെന്നും ആലിസ് പറയുന്നു.

Also Read; നടി ഗോപികയും അരുണ്‍രാഘവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍, ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാന്‍ ആകാംഷയോടെ ആരാധകര്‍

എന്നാല്‍ ആളുകള്‍ തന്നെ എടുത്തിട്ട് ഒരു തട്ടായിരുന്നു. പലരും കളിയാക്കി. അതോടെ ആലിയയുടെ വീഡിയോയടക്കം ഡിലീറ്റ് ചെയ്തു, തനിക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ ഏത് വേഷവും ധരിച്ചോളൂ എന്നായിരുന്നു ഇച്ചായന്‍ പറഞ്ഞിരുന്നതെന്നും ആലിസ് കൂട്ടിച്ചേര്‍ത്തു.

അമ്മായിയമ്മയെക്കുറിച്ചും നാത്തൂനെക്കുറിച്ചും ആലിസ് പറയുന്നുണ്ട്. അവരുടെ ഒത്തിരി ട്രോജിക് സ്‌റ്റോറികള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് നല്ലൊരു കുടുംബമാണെന്നും ആലിസ് പറയുന്നു.

Advertisement