ഒത്തിരി അമ്മമാര്‍ മോനിഷയെ കുറിച്ച് ഓര്‍ത്ത് കരഞ്ഞു, ആ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചത് ഇങ്ങനെയായിരുന്നു, ശ്രീദേവി ഉണ്ണി പറയുന്നു

234

മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സില്‍ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബര്‍ രണ്ടിനാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് വാഹനാപകടത്തിന്റെ രൂപത്തില്‍ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.

Advertisements

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തില്‍ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.

Also Read: നടി ഗോപികയും അരുണ്‍രാഘവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍, ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാന്‍ ആകാംഷയോടെ ആരാധകര്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്.

ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടമാണ് മോനിഷയുടെ ജീവനെടുത്തത്. അപകട സമയം മോനിഷയ്‌ക്കൊപ്പം അമ്മ ശ്രീദേവി ഉണ്ണിയുമുണ്ടായിരുന്നു. എന്നാല് പരിക്കുകളോട് ഇവര്‍ രക്ഷപ്പെട്ടു. മകളുടെ ഓര്‍മ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ശ്രീദേവി ഉണ്ണി.

Also Read: ഞെട്ടിച്ച് സ്വാസിക, റോഷനും ഒത്തുള്ള ചൂടൻ രംഗം കണ്ട് കിളി പോയി ആരാധകർ, ചതുരം സിനിമയുടെ ട്രെയിലർ എത്തി

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ ടോക്ക് ഷോയില്‍ പങ്കെടുത്തപ്പോഴായണ് ശ്രീദേവി മകളെക്കുറിച്ച് സംസാരിച്ചത്. മകളുടെ മരണത്തെക്കുറിച്ചായിരുന്നു ലോകം മുഴുവന്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും എന്തിനാണ് നമ്മള്‍ ഇങ്ങനെ ജീവിക്കുന്നതെന്ന് ഭര്‍ത്താവ് തന്നോട് ചോദിച്ചിരുന്നുവെന്നും ശ്രീദേവി പറയുന്നു.

മോനിഷയുടെ വിയോഗത്തില്‍ ഭര്‍ത്താവ് ഒത്തിരി തളര്‍ന്നുപോയിരുന്നുവെന്നും പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന താന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്നും ഒത്തിരി അമ്മമാര്‍ തന്റെയടുത്ത് വന്ന് മോനിഷയെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞുവെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു. വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ പ്രതിസന്ധി ഘട്ടങ്ങ്‌ളെ അതിജീവിച്ചതെന്നും അവര്‍ പറയുന്നു.

Advertisement