നടി ഗോപികയും അരുണ്‍രാഘവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍, ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാന്‍ ആകാംഷയോടെ ആരാധകര്‍

3429

സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയല്‍. പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന തമിഴ് സൂപ്പര്‍ഹിറ്റ് പരമ്പരയുടെ മലയാളം റിമേക്കാണ് സാന്ത്വനം.പ്രമുഖ നടി ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്താണ് സാന്ത്വനം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisements

ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചിപ്പിയാണ്. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക, ഗിരീഷ്, രക്ഷാ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയില്‍ അണി നിരക്കുന്നു. റേറ്റിങ്ങില്‍ മുന്‍പന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

Also Read: ഞെട്ടിച്ച് സ്വാസിക, റോഷനും ഒത്തുള്ള ചൂടൻ രംഗം കണ്ട് കിളി പോയി ആരാധകർ, ചതുരം സിനിമയുടെ ട്രെയിലർ എത്തി

കളി തമാശകളും പിണക്കങ്ങളും ഇണക്കങ്ങളും ഒത്തൊരുമയും എല്ലാമുള്ള സാന്ത്വനം സീരിയലിന് യുവാക്കള്‍ക്ക് ഇടയിലും നിരവധി ആരാധകരുണ്ട് എന്നതും മറ്റൊരു സത്യമാണ്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെങ്കിലും സാന്ത്വനത്തിലെ ശിവനും അഞ്ജലിക്കും ആരാധകര്‍ ഒത്തിരിയാണ്. ഇവര്‍ക്ക് പ്രത്യേകം ഫാന്‍സ് പേജുകള്‍ വരെയുണ്ട്. സജിന്‍ ആണ് ശിവനായി എത്തുന്നത്. നടി ഗോപികയാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്.

Also Read: എന്റെ ഭർത്താവിനെ വളച്ചെടുത്ത് നാലര വർഷത്തോളമായി അയാളുടെ ഒപ്പം കഴിയുന്നവളെ ഞാൻ മകളായി കാണണോ: തന്റെ ഭർത്താവുമായുള്ള കങ്കണയുടെ അവിഹിത ബന്ധത്തെ കുറിച്ച് നടി സറീന വഹാബ് പറഞ്ഞത്

ഗോപികയ്ക്ക് സാന്ത്വനത്തിലെ അഭിനയത്തിന് പ്രേക്ഷകരുടെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ഒരു നടി മാത്രമല്ല ഗോപിക, ഒരു ഡോക്ടര്‍ കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി ആക്ടിവാണ് ഗോപിക. ഇപ്പോഴിതാ ഗോപികയുടെ ചില വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

ഈ അടുത്ത കാലത്ത് ഗോപിയുടെയും സീരിയല്‍ താരം അരുണ്‍ രാഘവിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പ്രചരിച്ചത്.

Also Read; എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ

ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്നും കസിന്‍സ് ആണോ എന്നൊക്കെ കമന്റ്‌സില്‍ ചോദിക്കുകയാണ് ആരാധകര്‍. അതേസമയം സംഭവത്തില്‍ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Advertisement