മാതാപിതാക്കള്‍ വ്യത്യസ്ത മതത്തിലുള്ളവര്‍, ചെറുപ്പത്തില്‍ തട്ടമൊക്കെയിട്ട് മദ്രസയില്‍ പോയിട്ടുണ്ട്, മതം ഒരു പ്രശ്‌നമേയായിരുന്നില്ലെന്ന് അനു സിത്താര

467

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവ നായികയാണ് അനു സിത്താര. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് അനു സിത്താര. വളരെ പെട്ടെന്നാണ് നടി മലയാളത്തിലെ നായികമാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ എത്തിയത്.

നിറഞ്ഞു തുളമ്പുന്ന ശാലീന സൗന്ദര്യവുമായിട്ടാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് എത്തിയത്. മികച്ച നര്‍ത്തകി കൂടിയായ അനു സിത്താര സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും വിവാഹിത ആയതിന് ശേഷമാണ് അനു സിത്താര സിനിമയില്‍ സജീവമായത്.

Advertisements

പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദിനെയാണ് അനുസിത്താര വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടി അനു സിത്താര.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി ചുള്ളന്‍ നായകന്മാരോടൊപ്പവും മെഗാസ്റ്റാര്‍ മമ്മൂട്ടി സൂപ്പര്‍താരം ദീലീപ് എന്നിവര്‍ക്ക് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.

Also Read: റോബിനെ കണ്ണെടുക്കാതെ നോക്കിയിരുന്ന് ആരതി, പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍ക്കായി പങ്കുവെച്ച് താരം, ക്യൂട്ട് ജോഡിയെന്ന് ആരാധകര്‍!

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, ശുഭരാത്രി, നീയും ഞാനും, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗ്, മാമാങ്കം മമ്മൂട്ടി ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചത്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനു സിത്താര തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ അനു സിത്താര പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.

ഇപ്പോളിതാ അനു സിത്താരയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കു്‌നനത്. മാതാപിതാക്കള്‍ വ്യത്യസ്ത മതത്തിലുള്ളവരായിരുന്നുവെന്നും ഒരിക്കലും മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും വീട്ടിലെ ആഘോഷങ്ങളെല്ലാം വേറിട്ടത് തന്നെയാണെന്നുമാണ് താരം പറഞ്ഞത്.

അമ്മയും അച്ഛനും വേറെ വേറെ മതവിഭാഗത്തിലുള്ളവരായതിനാല്‍ ഞങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും വേറിട്ടതായിരുന്നു. ഓണത്തിന് അമ്മമ്മ സദ്യയുണ്ടാക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കിത്തരും. സാമ്പാറിന് കായം ചേര്‍ന്നോ എന്ന് അമ്മൂമ്മ ഉമ്മൂമ്മയോട് ചോദിക്കുന്നതൊക്കെ കേള്‍ക്കാറുണ്ടെന്ന് അനു സിത്താര പറയുന്നു.

അതേസമയം, പെരുന്നാള്‍ വന്നാലും എല്ലാവരും ഒന്നിച്ച് ഭക്ഷണമുണ്ടാക്കിയാണ് ആഘോഷിക്കുന്നത്. സാധാരണ മതം പ്രശ്‌നമാണ് എന്നൊക്കെയല്ലേ പറയുന്നത് നമ്മുടെ വീട്ടില്‍ അങ്ങനെയല്ല. അതൊന്നും വിഷയമല്ല. വളരെ ഹാപ്പിയായാണ് ജീവിക്കുന്നത് എന്നും അനു സിത്താര കൂട്ടിച്ചേര്‍ത്തു.

Also Read: കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം

അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമായിരുന്നു. ചെറുപ്പത്തില്‍ താന്‍ മദ്രസയില്‍ പോയിട്ടുണ്ട്. അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു. തട്ടമൊക്കെയിട്ട് അച്ഛന്റെ കൈപിടിച്ചാണ് മദ്രസയില്‍ പോയിരുന്നത് എന്നും ആ ഒരു ഭാഗ്യമുണ്ടായി എന്നും താരം പറയുന്നു.

Advertisement