അന്ന് ആ രണ്ട് മലയാള സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അവസരം ചോദിച്ച് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല, ശ്രദ്ധ നേടി അസിന്റെ വാക്കുകള്‍

542

ഒത്തിരി ആരാധകരുള്ള നടിയായിരുന്നു അസിന്‍. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന അസിന്‍ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു. അസിന്റെ മിക്ക ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റുകളായിരുന്നു.

ഗജനിയായിരുന്നു താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. തമിഴില്‍ ഇറങ്ങിയ ചിത്രത്തില്‍ സൂര്യയുടെ നായികയായ അസിന്‍ ഹിന്ദി ഗജനിയില്‍ അമീര്‍ ഖാന്റെ നായികയായും തിളങ്ങി. 2000ത്തില്‍ പുറത്തിറങ്ങിയ ഒരുവിധം ഹിറ്റ് ചിത്രങ്ങളിലെ എല്ലാം നായിക അസിനായിരുന്നു.

Advertisements

പോക്കിരി, ദശാവതാരം എന്നിവയെല്ലാം അസിന്റെ ഹിറ്റ് സിനിമകളില്‍ ചിലതാണ്. അസിന്‍ ഒരു മലയാളി ആണെങ്കിലും ആകെ ഒരു മലയാള ചിത്രത്തില്‍ മാത്രമേ താരം അഭിനയിച്ചിരുന്നുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്.

Also Read: പൊന്നുവിന് പക്വതയുണ്ട്, പക്ഷേ ഭയങ്കര കെയര്‍ലെസാണ്, സ്‌നേഹത്തോടെ പറഞ്ഞാല്‍ മാത്രം അനുസരിക്കും, പൊന്നുവിനെ കുറിച്ച് ഷെബിന്‍ പറയുന്നു

ഇതിന് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും ചേക്കേറുകയായിരുന്നു താരം. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇന്ന് അസിന്‍. ഇപ്പോഴിതാ അസിന്റെ ഒരു പഴയ അഭിമുഖമാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

എന്തുകൊണ്ടാണ് മലയാള സിനിമയില്‍ പിന്നെ അഭിനയിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തനിക്ക് വെട്ടം , വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നുവെന്നും ആ സമയത്ത് വേറെ സിനിമകള്‍ ചെയ്യുന്നതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അസിന്‍ പറയുന്നു.

Also Read: ഓം ശാന്തി ഓശാനയില്‍ അവസരം കിട്ടിയപ്പോള്‍ പോകാനായില്ല, അതോര്‍ക്കുമ്പോള്‍ ഇന്നും വിഷമം, തുറന്നുപറഞ്ഞ് ഗൗതമി നായര്‍

മലയാള സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലേേല്ലാ എന്നൊരു വിഷമം മനസ്സിലുണ്ടായിരുന്നു. സിനിമയില്‍ മുന്നേറാന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ആരോടും അവസരം ചോദിച്ച് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ലെന്നും ഒരു റോളിന് വേണ്ടിയും ആരെയും വിളിച്ചിട്ടില്ലെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement