വിവാഹശേഷം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി ചിലങ്ക, ആശംസകളുമായി ആരാധകര്‍

778

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. അന്‍ഷിതയാണ് സൂര്യ കൈമല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം ചിലങ്കയും സീരിയലിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബംഗാളി സീരിയല്‍ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അന്‍ഷിതയ്ക്കും ചിലങ്കയ്ക്കും ഒപ്പം ബിബിന്‍ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാന്‍വി, കൊച്ചുണ്ണി പ്രകാശ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisements

കൂടെവിടെ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ചിലങ്ക. സംവിധായകന്‍ വിനയന്റെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്.

Also Read: എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാള്‍ ആയിരിക്കും യഥാര്‍ത്ഥ വില്ലന്‍, വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് വീണ നായര്‍

പിന്നീട് ചിലങ്ക മിനിസ്‌ക്രീനിലാണ് തിളങ്ങിയത്. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിലങ്ക മുമ്പ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്.

Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

അതി സുന്ദരിയായിട്ടാണ് ചിലങ്ക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഭര്‍ത്താവ് രഞ്ജിത്തുമൊത്തുള്ള ചിത്രങ്ങളും ചിലങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019ല്‍ ആയിരുന്നു രഞ്ജിത്തുമായുള്ള ചിലങ്കയുടെ വിവാഹം.

Advertisement