എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാള്‍ ആയിരിക്കും യഥാര്‍ത്ഥ വില്ലന്‍, വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് വീണ നായര്‍

319

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരു്നനു. . സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമണ്ട്.

Also Read: സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും ഒക്കെ വൈറലായി കൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് നടി വീണ നായര്‍ വിവാഹ മോചിതയായി എന്ന്. എന്നാല്‍ ഇതുവരെ താരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ വീണയുടെ പുതിയ സ്റ്റാറ്റസാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ‘രണ്ടുപേര്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തന്നെയാവണം എപ്പോഴും വേര്‍പിരിയാന്‍ കാരണം എന്നില്ല. ചിലപ്പോള്‍ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാള്‍ ആയിരിക്കും യഥാര്‍ത്ഥ വില്ലന്‍’ എന്നാണ് താരം കുറിച്ചത്.

Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

വീണ തന്റെ പുതിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ലൈക്ക് അടിച്ചത്. അടുത്തിടെ ഫ്‌ളേവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് നടി സൂചിപ്പിച്ചിരുന്നു. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും എല്ലാ കുടുംബത്തിലും ഉള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് തങ്ങള്‍ക്കിടയിലും എന്ന് താരം പറഞ്ഞു.

Advertisement