താമസം ബോംബെയില്‍, രണ്ട് ഡോക്ടര്‍മാരുടെ അമ്മ, നടി പ്രിയദര്‍ശിനിയുടെ ജീവിതം ഇങ്ങനെ

1368

ടെലിവിഷന്‍ സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് വാനമ്പാടി. സീരിയല്‍ ഇപ്പോള്‍ അവസാനിച്ചുവെങ്കിലും ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും ആരാധകര്‍ക്ക് ഇന്നും പ്രിയങ്കരരാണ്.

Advertisements

വാനമ്പാടിയിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയദര്‍ശിനി മേനോന്‍. ഒരു വില്ലത്തി റോളിലെത്തിയ നടി വാനമ്പാാടിയില്‍ പ്രധാനകഥാപാത്രമായ പത്മിനിയുടെ അമ്മയായാണ് വേഷമിട്ടത്.

Also Read: സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

ഇതിന് ശേഷവും താരം സീരിയലില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് നടി. തന്റെ ഫാമിലി ബോംബെയില്‍ സെറ്റിലാണെന്ന് നടി സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജനിച്ചതും വളര്‍ന്നതും എല്ലാം ബോംബെയില്‍ തന്നെയാണെന്നും പഠിക്കുമ്പോള്‍ തന്നെത്തേടി ഒത്തിരി അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ പഠനത്തില്‍ മതി ശ്രദ്ധയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവിനൊപ്പം മസ്‌കറ്റിലായിരുന്നു. അവിടെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ ടീച്ചറായിട്ട് ജോലി ചെയ്തിരുന്നുവെന്നും മൂന്നുമക്കളാണ് തനിക്കെന്നും രണ്ടുപേര്‍ ഡോക്ടറും ഒരാള്‍ വിഷ്വല്‍ മീഡിയ ഫിലിം മേക്കറുമാണെന്ന് പ്രിയദര്‍ശിനി പറയുന്നു.

Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

തനിക്ക് അഭിനയിക്കാന്‍ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും ഒത്തിരി സന്തോഷത്തോടെയാണ് എല്ലാം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തം സുജാത എന്ന സീരിയലില്‍ അഭിനയിക്കുകയാണ് താരം.

Advertisement