ഞാന്‍ യുദ്ധം ചെയ്യാന്‍ വന്നതാണ്, ഈ രോഗത്തോട് പോരാടുക തന്നെ ചെയ്യും, പ്രചോദനമായി സാമന്തയുടെ വാക്കുകള്‍

158

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. പുഷ്പ 2 വിലെ ഐറ്റം ഡാന്‍സിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ഓളം സൃഷ്ടിച്ച താരം അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിവാഹിതയായതോടെ നടിയുടെ ഓരോ വിശേഷങ്ങളും ചര്‍ച്ചയായിരുന്നു.

അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടന്‍ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകള്‍ കണ്ടുതുടങ്ങി.

Advertisements

ഒടുവില്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നില്‍ക്കാന്‍ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയില്‍ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.

Also Read: സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

അടുത്തിടെയാണ് സാമന്ത താനൊരു രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ രോഗം ബാധിച്ചതിന് പിന്നാലെ താന്‍ ചികിത്സയിലാണെന്നും സാമന്ത ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ തന്നെ ബാധിച്ച രോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത. ഒരിക്കല്‍ ജീവിതം അവസാനിക്കുന്ന പോലെ തോന്നിയിരുന്നുവെന്നും ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പറ്റില്ലെന്നു തോന്നിയ അവസ്ഥ വരെ എത്തിയിരുന്നുവെന്നും സാമന്ത പറയുന്നു.

Also Read: പുത്തന്‍ ചിത്രവുമായി കുടുംബശ്രീ ശാരദയിലെ വിഷ്ണുവും ശാലിനിയും, ആശംസകളുമായി ആരാധകര്‍; ചിത്രം പങ്കുവയെക്കരുത് എന്ന് മുന്നറിയിപ്പ്

ഇവിടെ വരെ എത്തിയപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നുന്നുവെന്നും ശരിക്കും താന്‍ ഇവിടെ യുദ്ധം ചെയ്യാന്‍ വന്നതാണെന്നും തന്റെ ഏറ്റവും പുതിയ ചിത്രം യശോദയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സാമന്ത കൂട്ടിച്ചേര്‍ത്തു.

എപ്പോഴും നമുക്ക് കാര്യങ്ങളെല്ലാം അനുകൂലമാവണമെന്നില്ലെന്നും ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശമായിരിക്കുമെന്നും താരം പറയുന്നു. ഭയങ്കര ബുദ്ധിമുട്ടേറിയ ദിവസങ്ങളുണ്ടായിട്ടുണ്ട്, ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും മുഴുകിപ്പോയ ദിവസങ്ങളുണ്ടെന്ന് സാമന്ത പറയുന്നു.

Advertisement