സഹോദരിയുടെ സിനിമാമോഹങ്ങള്‍ അവസാനിക്കാന്‍ കാരണം പാര്‍വതി, ഒടുവില്‍ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തേടിയെത്തി മരണവും, ദീപ്തിക്ക് സംഭവിച്ചത്

195

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടന്‍ ജയറായും ഭാര്യ മുന്‍കാല നായികാ നടി പാര്‍വ്വതി എന്ന അശ്വതിയും. സൂപ്പര്‍ നായികയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് അക്കാലത്തെ തുടക്കക്കാരനായ ജയറാമുമായി പ്രണയിത്തില്‍ ആവുകയും വിവാഹം കഴിച്ച് സിനിമാ രംഗം വിടുകയും ആയിരുന്നു നടി.

Advertisements

രണ്ട് മക്കളാണ് ഈ താരദമ്പതികള്‍ക്ക് ഉള്ളത്. ജയറാമിന്റെയും പാര്‍വതിയുടെയും മൂത്ത മകന്‍ കാളിദാസ് ജയറാം മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച്‌കൊണ്ട് ഇപ്പോള്‍ സജീവമാണ്.

Also Read: ജയബച്ചനെ ഇരട്ടതാപ്പുക്കാരിയെന്ന് വിളിച്ച് അമർ സിംഗ്; ചാരിറ്റി വീട്ടിൽ നിന്ന് തുടങ്ങണമെന്ന് ഉപദേശവും; മിത്രം ശത്രുവായപ്പോൾ സംഭവിച്ചത് ഇങ്ങനെ

ഇവരുടെ ഇളയ മകളാണ് മാളവിക ജയറാം. മോഡലിങ്ങിലും സ്‌പോര്‍ട്‌സിലും ഒക്കെയാണ് മാളവികയ്ക്ക് കമ്പം. ഇപ്പോഴിതാ അനിയത്തി ദീപ്തിയുടെ വിയോഗത്തെ കുറിച്ച് പാര്‍വതി വേദനയോടെ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും വിഷമം ഉണ്ടാക്കിയ സംഭവം എന്നത് അനിയത്തിയുടെ വേര്‍പാടിയിരുന്നു. എപ്പോഴും തനിക്കൊപ്പമുണ്ടായിരുന്നവള്‍ മരണത്തിലേക്ക് പോയെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു. അമൃതം ഗമയ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തി സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് പാര്‍വതിയുടെ ആരണ്യകം എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചു.

Also Read: എന്നെയും, പ്രീതയേയും അമ്മ അടിച്ചാണ് വളർത്തിയത്; എന്നാൽ ശ്രീദേവിയെ അങ്ങനെ അല്ല; ചെറുപ്പം മുതലേ അവൾ എല്ലാവരെയും പറ്റിച്ചാണ്‌ രക്ഷപ്പെട്ടത്; വനിത വിജയകുമാർ

പാര്‍വതിയുടെ പ്രണയവിവാഹത്തിന് ശേഷം ദീപ്തിയെ സിനിമയിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാതായി, അങ്ങനെ ദീപ്തിയുടെ സിനിമാമോഹം അവസാനിച്ചു. പാര്‍വതിയുടെ വിവാഹശേഷമായിരുന്നു ദീപ്തി മരിച്ചത്. സൗന്ദര്യത്തില്‍ ഒത്തിരി ശ്രദ്ധിച്ചിരുന്ന ആളായിരുന്നു ദീപ്തി. മുഖത്ത് ഒത്തിരി കുരുക്കളുണ്ടായിരുന്നു.

അത് മാറ്റാന്‍ ഉപയോഗിച്ച മരുന്ന് ഇന്‍ഫക്ഷന്‍ ഉണ്ടാക്കി. ശരീരത്തില്‍ പല മാറ്റങ്ങളും വന്നു. അത് പിന്നീട് ന്യൂമോണിയയാവുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെ ദീപ്തി വടപറയുകയുമായിരുന്നു.

Advertisement