സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ മകള്‍, വിവാഹശേഷം ബാംഗ്ലൂരില്‍, നടി മാത്രമല്ല കവിത നായര്‍, താരത്തിന്റെ ജീവിതം ഇങ്ങനെ

1974

നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുപരിചിതയായ കവിതാ നായര്‍. ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ്. കവിത സിനിമയേക്കാള്‍ കൂടുതലും ചെയ്തത് സീരിയലുകളായിരുന്നു.

Advertisements

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ കവിത കുറച്ചുനാള്‍ സീരിയലുകളില്‍ നിന്നെല്ലാം ബ്രേക്കെടുത്തിരുന്നു. അതിന് പിന്നാലെ സീ കേരളത്തിലെ അനുരാഗ ഗാനം പോലെ എന്ന സീരിയലിലൂടെ തിരിച്ചെത്തുകയും ചെയ്തു. നടി മാത്രമല്ല, എഴുത്തുകാരിയും, വ്‌ലോഗറും അവതാരകയും മോഡലുമാണ്.

Also Read: സഹോദരിയുടെ സിനിമാമോഹങ്ങള്‍ അവസാനിക്കാന്‍ കാരണം പാര്‍വതി, ഒടുവില്‍ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തേടിയെത്തി മരണവും, ദീപ്തിക്ക് സംഭവിച്ചത്

ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമായ കവിത വിശേഷങ്ങള്‍ എല്ലാം അതിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. കോട്ടയം സ്വദേശിനിയായ താരം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ മകളാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കവിത അഭിനയത്തിലേക്ക് എത്തുന്നത്.

വിവാഹശേഷം ബാംഗ്ലൂരില്‍ സെറ്റിലാണ് കവിത. വിപിന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. പൊന്‍പുലരി എന്ന സൂര്യ ടിവിയിലെ പരിപാടിയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചേക്കേറുന്നത്.

Also Read: അവൾ ഒളിച്ചോടിയാൽ കരണത്ത് ഞാൻ അടിക്കും; സാറാ അലിഖാന് അമ്മയുടെ വാണിങ്ങോ? രഹസ്യ വിവാഹത്തെ കുറിച്ച് അമൃതാ സിംഗ്‌

തുടര്‍ന്ന് ഒത്തിരി സീരിയലുകളില്‍ നായികയായി അഭിനയിച്ചു. സിനിമകളിലും ചെറിയ വലിയ വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement