നാല്‍പ്പതുകള്‍ ആഘോഷമാക്കി മഞ്ജു പത്രോസ്, ഹോ നാല്‍പ്പതായോ, അത്രയും തോന്നുന്നില്ലല്ലോയെന്ന് ഞങ്ങള്‍ പറയണോ എന്ന് കമന്റ്, കിടിലന്‍ മറുപടി നല്‍കി താരം

599

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.

Also Read: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ മകള്‍, വിവാഹശേഷം ബാംഗ്ലൂരില്‍, നടി മാത്രമല്ല കവിത നായര്‍, താരത്തിന്റെ ജീവിതം ഇങ്ങനെ

എന്നാല്‍ താരം ഇതൊന്നും മുഖവിലക്കെടുക്കാതെ തന്റെ കരിയറുമായി മുന്നോട്ട് പോയി. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി കനിഹ ഇന്‍സ്റ്റഗ്രാം താരമായ സൈമണ്‍ ഗില്‍ഹമിന്‌റെ വോയിസ് ഓവര്‍ പങ്കുവെച്ച് തന്റെ നാല്‍പ്പതുകള്‍ ആഘോഷിക്കുകയാണെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതേ വോയിസ് ഓവര്‍ കടമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് മഞ്ജു. തന്റെ നാല്‍പ്പതുകളിലും അവളെ കാണാന്‍ കുഴപ്പമില്ലെങ്കില്‍ എന്നെന്നും അവള്‍ സുന്ദരിയായിരിക്കും എന്നായിരുന്നു സൈമണിന്റെ വാക്കുകള്‍. ഈ വോയിസ് ഓവര്‍ വെച്ച് തന്റെ ചിത്രങ്ങളും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു മഞ്ജു സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്.

Also Read:അവൾ ഒളിച്ചോടിയാൽ കരണത്ത് ഞാൻ അടിക്കും; സാറാ അലിഖാന് അമ്മയുടെ വാണിങ്ങോ? രഹസ്യ വിവാഹത്തെ കുറിച്ച് അമൃതാ സിംഗ്‌

മഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നാല്‍പ്പതായോ, ഇതുകണ്ടിട്ട് അത്രയൊന്നും തോന്നുന്നില്ലല്ലോ എന്ന് ഞങ്ങള്‍ പറയണമായിരിക്കുമെന്നും അതിന് വെച്ച വെള്ളം വാങ്ങിവെച്ചേക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്.

മഞ്ജുവിന്റെ അടുത്ത സുഹൃത്ത് അരുണായിരുന്നു ഈ കമന്റിട്ടത്. ഇറങ്ങിപ്പോടാ പിശാശേ എന്നായിരുന്നു ഇതിന് മറുപടിയായി മഞ്ജു പത്രോസ് പറഞ്ഞത്. മഞ്ജുവിന്റെ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement