Home Entertainment Celebrities

സിനിമയിലേക്ക് മടങ്ങിയെത്തുമോ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദിവ്യ ഉണ്ണി, താരം പറഞ്ഞത് കേട്ടോ

183

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായിക ആയിരുന്നു നടി ദിവ്യ ഉണ്ണി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിട്ടുള്ള നടിക്ക് ആരാദകരും ഏറെയാണ്. മലയാളത്തിലെ മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ യുവനിരയ്ക്ക് ഒപ്പവും എല്ലാം ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

Advertisements

വിനയന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് മിന്നി തിളങ്ങുകയായിരുന്നു. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്.

Also Read: എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാൻ എംടിയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു; വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകില്ല: എംടിയെ ആദരിച്ച് മമ്മൂട്ടി

ഇന്ന് സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദിവ്യാ ഉണ്ണി. ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുകയാണ് താരം. സമയമാകുമ്പോള്‍ സിനിമയിലേക്കുള്ള മടങ്ങി വരവ് നടക്കട്ടെയെന്ന് താരം പറഞ്ഞു.

താന്‍ ഇപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഓരുപാട് കാര്യങ്ങള്‍ ശരിയായി വരാനുണ്ടെന്നും താന്‍ യുഎസിലാണെന്നത് സിനിമയിലേക്ക് മടങ്ങി വരാതിരിക്കാനുള്ള കാരണമല്ലെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Also Read: ഞാൻ കണ്ട അച്ഛൻ അമ്മയെ കഴുത്തിൽ കുത്തിപ്പിടിക്കുന്നതാണ്; മനീഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ ആണ് അച്ഛൻ എങ്ങനെ ആണ് എന്ന് അറിയുന്നത്; സെൻശ്രീ

എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യാവുന്നതേയുള്ളൂ. കാരണം ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണെന്നും കുട്ടികളുടെയും ഡാന്‍സ് സ്‌കൂളിന്റെയുമൊക്കെ തിരക്ക് കാരണമാണ് സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തതെന്നും ദിവ്യ ഉണ്ണി പറയുന്നു.

Advertisement