ജോഷി സാറിന്റെ അഭിനന്ദനം ശരിക്കും അവാര്‍ഡിന് തുല്യം, ആ ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു എന്നെ അഭിനന്ദിച്ചത്, തുറന്ന് പറഞ്ഞ് ഡയാന ഹമീദ്

331

വളരെ പെട്ടെന്ന് തന്നെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഡയാന ഹമീദ്. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി നടിയാണ് ഡയാന ഹമീദ്.

Advertisements

മിനിസ്‌ക്രീന്‍ അവതാരകയായി എത്തിയ ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. സൂപ്പര്‍താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ് മേക്കര്‍ ജോഷി ഒരുക്കിയ പാപ്പന്‍ എന്ന ചിത്രത്തില്‍ ഡയാന നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം.

Also Read: എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാൻ എംടിയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു; വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകില്ല: എംടിയെ ആദരിച്ച് മമ്മൂട്ടി

ഇപ്പോഴിതാ പാപ്പന്റെ ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ ജോഷിയില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെ കുറിച്ച് പറയുകയാണ് ഡയാന. തനിക്ക് ജോഷിയില്‍ നിന്നും ലഭിച്ച ആ അഭിനന്ദനം ശരിക്കും ഒരു അവാര്‍ഡിന് തുല്യമാണെന്നും ചിത്രത്തിലെ ഒരു ഷോര്‍ടില്‍ താന്‍ ക്യാമറക്ക് ഫേവര്‍ ചെയ്ത് ഫ്രെയിമില്‍ നിന്നതിനാണ് ജോഷി അഭിനന്ദിച്ചതെന്നും താരം പറയുന്നു.

പാപ്പനിലെ കഥാപാത്രം മലയാളിയും ബംഗാളിയുമാണ്. ഓരു ഡാന്‍സറായിരുന്നുവെന്നും താന്‍ അത്തരം ഡാന്‍സുകള്‍ ചെയ്യാറില്ലായിരുന്നുവെന്നും മെയ്വഴക്കമുള്ള ആളായിരുന്നില്ല താനെന്നും തന്റെ മാക്‌സിമം ആ കഥാപാത്രത്തിന് വേണ്ടി ചെയ്തുവെന്നും ഡയാന പറയുന്നു.

Also Read: ഞാൻ കണ്ട അച്ഛൻ അമ്മയെ കഴുത്തിൽ കുത്തിപ്പിടിക്കുന്നതാണ്; മനീഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ ആണ് അച്ഛൻ എങ്ങനെ ആണ് എന്ന് അറിയുന്നത്; സെൻശ്രീ

അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. തന്നെ ജോഷി സര്‍ അഭിനന്ദിച്ച ആ സീന്‍ പക്ഷേ സിനിമയില്‍ ഉപയോഗിച്ചിട്ടില്ലെന്നും ശരിക്കും പാപ്പന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ഡയാന പറയുന്നു.

Advertisement