ആദ്യം ഇഷ്ടമല്ലായിരുന്നു, ഇപ്പോഴത്തെ മാറ്റം ഞെട്ടിക്കുന്നത്, ബഹുമാനം തോന്നിപ്പോകും, റിമി ടോമിയെ കുറിച്ച് ഫിറോസ് ഖാന്‍ പറയുന്നു

793

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നങ്കം ആകര്‍ഷിച്ച് മുന്നേറുകയാണ് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിന്റെ മൂന്നാം സീസണ്‍. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ദമ്പതികള്‍ മത്സരിക്കാന്‍ എത്തിയത്.

Advertisements

രണ്ടുവ്യക്തികള്‍ ആണ് എങ്കിലും ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് ഫിറോസ് സജ്‌ന ദമ്പതികള്‍ ഷോയിലേക്ക് എത്തിയത്. ടെലിവിഷന്‍ മേഖലയില്‍ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീല്‍ഡില്‍ തന്നെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Also Read: സീരിയല്‍ താരങ്ങളെ വിമര്‍ശിച്ച അതേ വേദിയില്‍വെച്ച് കിടിലന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്, പിന്തുണച്ച് സഹപ്രവര്‍ത്തകര്‍, കൈയ്യടിച്ച് ആരാധകരും

ഇപ്പോഴിതാ ഫിറോസിന്റെയും സജ്‌നയുടെയും ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷം പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫിറോസ് ഖാന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. വിവാഹശേഷം തനിക്ക് ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്നും ചിലരെ കണ്ടപ്പോള്‍ നല്ല വ്യക്തിത്വമാണെന്ന് തോന്നിയെന്നും ഫിറോസ് പറഞ്ഞു.

അത് നല്ല ഹാര്‍ഡ് വര്‍ക്ക് ചെയ്ത് മുന്നേറുന്നവരാണ്. അവരോടൊക്കെ തനിക്ക് ബഹുമാനമാണെന്നും അതില്‍ ഒന്ന് റിമി ടോമിയും മറ്റേത് ആര്യയുമാണെന്നും റിമി ടോമിയെ ആദ്യം തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും എന്നാല്‍ റിമിയുടെ ഇപ്പോഴത്തെ മാറ്റം ഭയങ്കരം തന്നെയാണെന്നും ഫിറോസ് പറയുന്നു.

Also Read: എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാൻ എംടിയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു; വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകില്ല: എംടിയെ ആദരിച്ച് മമ്മൂട്ടി

ശരിക്കും ലുക്കിലും ക്യാരക്ടറിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ആര്യയുടെ സംസാരവും ക്യാരക്ടറുമെല്ലാം തനിക്ക് ഇഷ്ടമാണെന്നും ആര്യയുമായി തനിക്ക് അടുതത് സൗഹൃദമാണെന്നും അവരോടൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് ഇഷ്ടമാണെന്നും ഫിറോസ് പറഞ്ഞു.

Advertisement