ഇതാര് രവി വർമ്മ ചിത്രങ്ങളിലെ സുന്ദരിയോ; സാരിയിൽ അതീവസുന്ദരിയായി നടി ദുർഗ കൃഷ്ണ, വിവാദങ്ങൾക്കിടെ പുതിയ വീഡിയോ വൈറലാകുന്നു

2766

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ദുർഗ കൃഷ്ണ. 2017ൽ പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയ ലോകത്തേയ്ക്ക് ചുവടുവെച്ചത്. എം പ്രദീപ് നായർ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ ദുർഗ എത്തിയത്.

Also read; പനിപിടിച്ച് കിടന്ന പ്രിയാ മണി ആരും അറിയാതെയാണ് എത്തിയത്; എന്നിട്ടും പ്രിയാ മണിയെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയി എന്ന് ലാൽ ജോസ്

Advertisements

ഓഡിഷനിലൂടെയാണ് ദുർഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷൻ ചെയ്തുവെങ്കിലും, ഏറ്റവും ആകർഷിച്ചത് ദുർഗ്ഗയുടെ പെർഫോമൻസ് ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അവിടെ നിന്നങ്ങോട്ട് മലയാള സിനിമയിൽ തിളങ്ങാൻ നടിക്ക് അധിക കാലം വേണ്ടി വന്നില്ല.

നടിക്ക് പുറമെ, നല്ലൊരു നർത്തകി കൂടിയാണ് ദുർഗ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു, മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രം, അടുത്തിടെ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട നടിയാണ് ദുർഗ.

നടൻ കൃഷ്ണശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നതോടെയാണ് നടി സൈബർ ആക്രമണത്തിന് ഇരയായത്. ദുർഗയെ മാത്രമല്ല താരത്തിന്റെ ഭർത്താവിനെ വിമർശിച്ചും ചിലർ എത്തിയിരുന്നു, ഇതിനുള്ള മറുപടി നൽകിയും ദുർഗയും ഭർത്താവും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി ഇടപെടുന്ന നടി കൂടിയാണ് ദുർഗ. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്.

Also read; ‘വെയിലൊക്കെ കണ്ടിട്ടില്ലേ, തീയേറ്ററിൽ ആളുകയറിയത് തന്നെ അത്ഭുതമെന്ന് പരിഹസിച്ച് ഷെയ്ൻ നിഗം; മറുപടിയുമായി നിർമാതാവ് ജോബി ജോർജ്

ഇപ്പോൾ വൈറലാകുന്നത് നടി ദുർഗ്ഗയുടെ പുതിയ മേക്കപ്പ് വീഡിയോ ആണ്, വനിത മാഗസിന് വേണ്ടിയുള്ള കവർ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനു വേണ്ടി ഒരുങ്ങിയ ദുർഗയുടെ മേക്കപ്പ് വീഡിയോ ആണിത്, സാരിയിൽ വ്യത്യസ്തമായ ലുക്കുകളിൽ ആണ് ദുർഗ എത്തിയിരിക്കുന്നത്, മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് താരത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രവി വർമ്മ ചിത്രങ്ങളിലേതു പോലെയുള്ള സുന്ദരിയായല്ലോ എന്നാണ് ആരാധകർ ഒന്നടങ്കം വാഴ്ത്തുന്നത്. വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Advertisement