പരസ്പരം സീരിയല്‍ എല്ലാവരെയും നിരാശരാക്കി, അവസാനിപ്പിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല, മനസ്സുതുറന്ന് ഗായത്രി അരുണ്‍

89

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

Advertisements

അതേ സമയം ടെലിവിഷന്‍ അവതാരിക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെട്ട വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിട്ടുണ്ട്.

Also Read: അന്ന് ആരും കാണാതെ വിഷ്ണുവേട്ടനോട് സംസാരിച്ചത് വീട്ടിലെ ലാന്‍ന്റ്‌ഫോണിലൂടെ, കത്തുകളും കൈമാറിയിരുന്നു., പ്രണയകാലം വെളിപ്പെടുത്തി അനുസിത്താര

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമയ ഗായത്രി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം ആണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടസീരിയല്‍ ആയിരുന്ന തന്നെ പ്രശസ്തയാക്കിയ പരസ്പരം എന്ന സീരിയലിലെ അവസാനഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.

യഥാര്‍ത്ഥില്‍ ഒരു ഹിന്ദി സീരിയലിന്റെ റീമേക്കാണ് പരസ്പരം. അതിന്റെ അവസാനം എന്നത് എല്ലാവരെയും നിരാശപ്പെടുത്തിയിരുന്നുവെന്നും ഹിന്ദി സീരിയലിന്റെ ക്ലൈമാക്‌സ് പോലെയാവില്ല മലയാളത്തിലേത് എന്നായിരുന്നു ആദ്യം അവര്‍ പറഞ്ഞതെന്നും എന്നാല്‍ ശരിക്കും അതേ പോലെ തന്നെയായിരുന്നുവെന്നും അത് എല്ലാവര്‍ക്കും ഷോക്കായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

AlSO Read: അന്ന് ആരും കാണാതെ വിഷ്ണുവേട്ടനോട് സംസാരിച്ചത് വീട്ടിലെ ലാന്‍ന്റ്‌ഫോണിലൂടെ, കത്തുകളും കൈമാറിയിരുന്നു., പ്രണയകാലം വെളിപ്പെടുത്തി അനുസിത്താര

പ്രേക്ഷകരെയെല്ലാം നിരാശരാക്കുന്ന ക്ലൈമാക്‌സ് നല്‍കരുതെന്ന് പലപ്പോഴും താനും മറ്റുള്ളവരും സീരിയലിലെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അവര്‍ കേട്ടില്ലെന്നും ദീപ്തിയും സീരജും മരിച്ചതോടെ സീരിയലിന്റെ അതുവരെയുള്ള വില പോയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ സന്തോഷിക്കുന്ന രീതിയിലുള്ള ഒരു ക്ലൈമാക്‌സ് ആയിരുന്നു തങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അതെല്ലാം തെറ്റിപ്പോയിരുന്നുവെന്നും ദീപ്തിയും സൂരജും മരിച്ചില്ലായിരുന്നുവെങ്കില്‍ സീരിയലിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ പറ്റുമായിരുന്നുവെന്നും താരം പറയുന്നു.

Advertisement