Home Entertainment Celebrities

നമ്മുടെ പങ്കാളിയെ നമ്മള്‍ തന്നെ കണ്ടെത്തണം, പക്ഷേ ആരും ഒളിച്ചോടരുത്, പ്രണയം വീട്ടില്‍ പറയണം, സൗഭാഗ്യയും അര്‍ജുനും പറയുന്നു

73

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്.

Advertisements

താര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്, മകള്‍ സൗഭാഗ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത്.

Also Read: എന്റെ ജീവിതത്തിലെ തിരിച്ചടികൾ മറ്റൊരാൾക്ക് പാഠമാണ്; ജീവിതത്തെ കുറിച്ച് ഗൗതമി

താര കല്യാണും സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ഒന്നിച്ച് ചെയ്ത വീഡിയോകളെല്ലാം ഹിറ്റായി മാറിയിട്ടുണ്ട്. ടിക് ടോക്കിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇപ്പോഴിതാ സൗഭാഗ്യയുടെയും അര്‍ജുന്റെയും അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രണയിക്കുന്നവര്‍ക്കെല്ലാം ഓള്‍ ദ ബെസ്റ്റ് പറഞ്ഞ ഇരുവരും സ്വന്താമായി പങ്കാളികളെ കണ്ടെത്തുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ ആരും ഒളിച്ചോടരുതെന്നും പ്രണയം വീട്ടില്‍ അറിയിച്ചതിന് ശേഷം മാതാപിതാക്കളുടെ സമ്മതത്തോടെ വേണം കല്യാണം കഴിക്കാനെന്നും സൗഭാഗ്യയും അര്‍ജുനും പറയുന്നു.

Also Read: ഡിന്നറിന്റെ ബില്ല് പോലും കൊടുക്കാൻ കഴിവില്ലാത്തവനായിരുന്നു, അവന്റെ സമീപകാലത്തെ പെരുമാറ്റം അറപ്പുളവാക്കി; മുൻ കാമുകൻ സിദ്ധാർത്ഥ് മല്ല്യയെക്കുറിച്ച് ദീപിക പദുകോൺ

തന്റെ ആദ്യ പ്രണയം പരാജയമായിരുന്നുവെന്നും എന്നാല്‍ തന്റെ പങ്കാളിയെ താന്‍ തന്നെ കണ്ടുപിടിക്കുമെന്നായിരുന്നു അമ്മയോട് പറഞ്ഞതെന്നും സൗഭാഗ്യ പറയുന്നു.എന്നാല്‍ തന്റെ ആദ്യ പ്രണയം പരാജയപ്പെട്ടപ്പോള്‍ മാതാപിതാക്കളോട് താന്‍ പറഞ്ഞത് നിങ്ങള്‍ പറയുന്ന ആളെ കെട്ടിക്കോളാം എന്നായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

Advertisement