ആ ചിത്രത്തിന് ശേഷം ഞാനൊരു തേപ്പുകാരിയായി, കുഞ്ഞിക്കയെ തേച്ചവളുടെ ഓട്ടോഗ്രാഫ് വേണ്ടെന്ന് പലരും ഞാന്‍ കേള്‍ക്കാതെ പറഞ്ഞു, നടി കാര്‍ത്തിക പറയുന്നു

844

ഏതാനും സിനിമകള്‍ മാത്രമേ മലയാളത്തില്‍ ചെയ്തുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് കാര്‍ത്തിക മുരളീധരന്‍. സിഐഎ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിക സിനിമയിലേക്ക് എത്തിയത്.

Advertisements

ഇപ്പോഴിതാ സിഐഎ എന്ന സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഈ സിനിമ ഇറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ തേപ്പുകാരി എന്ന ലേബലാണെന്ന് കാര്‍ത്തിക പറയുന്നു.

Also Read: എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

താന്‍ മാളിലൊക്കെ പോകുമ്പോള്‍ ചിലര്‍ വന്ന് തന്നോട് ഇക്കയോട് ചെയ്തത് ശരിയല്ലെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പലരും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും താന്‍ അമേരിക്ക വരെ പോയി ദുല്‍ഖറിനെ തേച്ചുവെന്നൊക്കെയാണ് ചിത്രം കണ്ട് പലരും പറഞ്ഞതെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

എല്ലാവരും വളരെ സീരിയസ് ആയിട്ട് തന്നെയാണ് തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്, ആരും തമാശയായിട്ടല്ലെന്നും കൈ ഒക്കെ ചൂണ്ടിയാണ് പലരും സംസാരിച്ചതെന്നും താന്‍ അവരോടൊക്കെ കുറേ സോറി പറഞ്ഞിട്ടുണ്ടെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

Also Read: ഭ്രാന്തമായി ശ്രീവിദ്യ കമലിനെ സ്‌നേഹിച്ചു; അയാൾക്ക് ആ സമയത്ത് ആറിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; കമൽ, ശ്രീവിദ്യ പ്രണയം തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

അങ്കിളിന്റെ ഷൂട്ടിനായി വയനാട്ടില്‍ പോയിരുന്നു. അപ്പോള്‍ രണ്ടുപേര്‍ തന്നെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഒരാള്‍ ഓട്ടോഗ്രാഫ് വാങ്ങട്ടെയെന്ന് പറഞ്ഞപ്പോള്‍ മറ്റേയാള്‍ പറഞ്ഞത് വേണ്ട അത് കുഞ്ഞിക്കയെ തേച്ച പെണ്ണാണെന്നാണെന്നും ഈ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കാര്‍ത്തിക പറയുന്നു.

Advertisement