അത്രത്തോളം ഇഷ്ടപ്പെട്ടായിരുന്നു ആ സീരിയല്‍ ചെയ്തത്, എന്നാല്‍ ഇനി തുടരാനാവില്ല, ചന്ദ്രകാന്തത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ

144

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ചന്ദ്രകാന്തം. സാന്ത്വനം എന്ന ജനപ്രിയ സീരിയല്‍ അവസാനിച്ചതിന് പിന്നാലെയാണ് ചന്ദ്രകാന്തം ഹിറ്റായി മാറിയത്. ഈ സീരിയലില്‍ രണ്ട് നായികമാരാണുള്ളത്.

Advertisements

അതില്‍ നന്ദ എന്ന ഒരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടി ലക്ഷ്മി പ്രിയയാണ്. തമിഴില്‍ മഹാനദി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി പ്രിയ ശ്രദ്ധനേടിയത്. ഇപ്പോള്‍ ചന്ദ്രകാന്തം എന്ന സീരിയലിലൂടെ മലയാള സീരിയല്‍ രംഗത്തും തിളങ്ങുകയാണ് താരം.

Also Read:എത്ര കിട്ടിയാലും ഞാന്‍ പഠിക്കില്ല, എല്ലാ റിലേഷനിലും ബട്ടര്‍ഫ്‌ലൈകളൊന്നും പറക്കില്ല; തന്റെ പ്രണയത്തെ കുറിച്ച് മീനാക്ഷി

മലയാളികളുടെ മനസ്സ് കീഴടക്കാന്‍ ലക്ഷ്മിക്ക് അധിക സമയമൊന്നും വേണ്ടി വന്നിട്ടില്ല. എന്നാല്‍ ചന്ദ്രകാന്തത്തില്‍ നിന്നുള്ള പെട്ടെന്നുള്ള നടിയുടെ പിന്മാറ്റം പ്രേക്ഷകരെ ഒന്നടങ്കം നടുക്കിയിരുന്നു. ഇപ്പോഴിതാ സീരിയലില്‍ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ നിരന്തരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മറുപടിയുമായി ലക്ഷ്മി രംഗത്തെത്തിയത്. തനിക്ക് ഇനി ആ സീരിയലില്‍ തുടരാന്‍ പറ്റില്ലെന്നും താന്‍ അത്രത്തോളം ഇഷ്ടത്തോടെയാണ് സീരിയല്‍ കമ്മിറ്റ് ചെയ്തതെന്നും എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

ഷൂട്ടിങ്ങൊക്കെ വളരെയധികം താന്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില കാരണങ്ങളാലും ആരോഗ്യ പ്രശനങ്ങളാലും തനിക്ക് ഇനി ആ സീരിയലില്‍ തുടരാന്‍ കഴിയില്ലെന്നും തനിക്ക് പ്രേക്ഷകര്‍ തരുന്ന സ്‌നേഹം വലിയ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Advertisement