എത്ര കിട്ടിയാലും ഞാന്‍ പഠിക്കില്ല, എല്ലാ റിലേഷനിലും ബട്ടര്‍ഫ്‌ലൈകളൊന്നും പറക്കില്ല; തന്റെ പ്രണയത്തെ കുറിച്ച് മീനാക്ഷി

131

അവതരണത്തിലൂടെ വന്ന് അഭിനയത്തില്‍ കഴിവ് തെളിച്ച താരമാണ് മീനാക്ഷി രവീന്ദ്രന്‍. പിന്നീട് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് മീനാക്ഷി അഭിനയ ലോകത്ത് സ്ഥാനം ഉറപ്പിച്ചത്. കോമഡി കഥാപാത്രവും തന്റെ കയ്യില്‍ സേയ്ഫ് ആണെന്ന് ഈ താരം തെളിയിച്ചു കഴിഞ്ഞു.

Advertisements

ഇപ്പോഴിതാ അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ചാണ് മീനാക്ഷി പറഞ്ഞത്. പ്രണയം തകര്‍ന്നാലും വീണ്ടും അത്തരം പ്രണയങ്ങളില്‍ പെടാറുണ്ടെന്ന് മീനാക്ഷി പറയുന്നു. അന്ധമായ പ്രണയം. സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊന്നും പ്രണയം ഉണ്ടായിരുന്നില്ല.

ട്വന്റീസ് കഴിഞ്ഞാണ് ആദ്യത്തെ റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. ജോലിയൊക്കെ കിട്ടി കുറച്ച് പക്വത വെച്ച സമയം. എനിക്കാണെങ്കില്‍ റെഡ് ഫ്‌ലാഗ് കണ്ടാല്‍ അപ്പോള്‍ ദാ വരുന്നു എന്ന രീതിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല.

എനിക്ക് തോന്നുന്നു എല്ലാ റിലേഷന്‍ഷിപ്പിലും ബട്ടര്‍ഫ്‌ലൈകളാെന്നും പറക്കില്ല എന്ന്. അടിവയറ്റില്‍ ബട്ടര്‍ഫ്‌ലൈ പറക്കാത്ത റിലേഷന്‍ഷിപ്പുമുണ്ട്. അത് വിജയകരമായി മുന്നോട്ടു പോകും. ചിലര്‍ ബെസ്റ്റ് ഫ്രണ്ടുമായി അടുക്കും. അയാളെ കാണുമ്പോള്‍ എന്ത് ബട്ടര്‍ഫ്‌ലൈ പറക്കാനാണ്. കണ്ടു കണ്ടു തഴമ്പിച്ച ആളാണ്. എന്നാല്‍ ചിലരൊക്കെ തുടക്കത്തില്‍ ഇങ്ങനെയാണെന്ന് കാണിക്കും. പിന്നീട് ഇങ്ങനെയല്ലെന്ന് നമ്മള്‍ മനസ്സിലാക്കും മീനാക്ഷി പറഞ്ഞു.

Advertisement