റോജയിലെ ഇരുപതുകാരി ഇന്ന് 23കാരിയുടേയും 21കാരിയുടേയും അമ്മ! കരിയറിനേക്കാള്‍ വലുതാണ് മക്കള്‍ എന്ന് മധുബാല

80

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അവര്‍ ഏറെ സുപരിചിത അയിരുന്നു. ഇന്ത്യയുടെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന നടി ഹേമമാലിനിയുടെ അനന്തിരവളാണ്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.മണിരത്‌നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാള്‍ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി.

Advertisements

അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അബിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മധുബാല. തനിക്ക് രണ്ട് പെണ്മക്കളാണുള്ളത്. അമേയ, കിയ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. മൂത്തമകള്‍ക്ക് ഇപ്പോള്‍ 23 വയസായി. ഇളയ ആള്‍ക്ക് 21 വയസായി. അമ്മ എപ്പോഴും സുന്ദരി ആയി ഇരിക്കണമെന്ന് പറയുന്നത് അവരാണെന്നാണ് മധു പറയുന്നത്. മക്കള്‍ ഇരുവരും ലണ്ടനിലാണ് ഉള്ളത്. താന്‍ യോഗയും സ്പിരിച്വാലിറ്റിയുമൊക്കെയായി ജീവിക്കുകയാണെന്നും മധുബാല വ്യക്തമാക്കുന്നു.

ALSO READ-എസ്എഫ്‌ഐയില്‍ ഉള്ളത് കുറച്ച് കിഴങ്ങന്മാര്‍; ബിജെപി എല്ലാം സഹിക്കുന്നത് സഹനശക്തി കൊണ്ടല്ല, തെരുവ് യുദ്ധം ഒഴിവാക്കാന്‍: ദേവന്‍

മക്കള്‍ക്ക് വലിയ അഭിമാനമാണ് താന്‍ ചെറുപ്പമായി ഇരിക്കുന്നതില്‍. ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ സിസ്റ്റേഴ്സാണോ എന്നാണ് പലരും ചോദിക്കുന്നത്. മക്കള്‍ തന്റെയും താന്‍ അവരുടയും ഡ്രസുകള്‍ മാറി ധരിക്കാറുണ്ടെന്നും മധുബാല പറയുന്നു.

തനിക്ക് തന്റെ മക്കളും കുടുംബവും തന്നെയാണ് വലുത്. മക്കളാണോ കരിയറാണോ എന്ന് ഒരു ചോദ്യം വന്നാല്‍ ഉറപ്പായും മക്കള്‍ ആണെന്ന് താന്‍ പറയും. താനും ഭര്‍ത്താവ് ആനന്ദിനെ ഒരു പരസ്യത്തിനിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഞാനദ്ദേത്തെ കാണുന്നതിന് മുന്‍പ് തന്നെ അദ്ദേഹം തന്നെ കണ്ടിട്ടുണ്ടായിരുന്നു.

ALSO READ-വീട്ടിലെ മറ്റൊരു തിരക്കേറിയ ദിനം, ചിത്രത്തില്‍ എത്ര കുട്ടികളുണ്ടെന്ന് പറയാമോ; പേളി മാണിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി

ആദ്യം കണ്ടപ്പോള്‍ മുതല്‍ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്നിട്ട് മീഡിയേറ്ററോട് അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് വേണ്ടി പരസ്യം ചെയ്യിപ്പിക്കാന്‍ തന്നെ വിളിച്ചു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ 25 വര്‍ഷമായെന്നും മധു പറയുന്നു.

ഇപ്പോഴും ഇടയ്ക്ക് വഴക്ക് കൂടുമെങ്കിലും തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭര്‍ത്താവെന്നാണ് മധു പറയുവന്നത്. എത്ര വഴക്ക് കൂടിയാലും ഒന്നിച്ചാണ് എപ്പോഴും. വളരെ സത്യസന്ധനായ സ്നേഹമുള്ള നല്ലൊരു മനുഷ്യനാണ് ആനന്ദെന്നും താരം പറയുകാണ്.

Advertisement