’40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാം’; അന്ന് ജെറിന്‍ പറഞ്ഞതിങ്ങനെ, എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു: മഞ്ജരി

528

ഒരു പിടി മികച്ച ഗാനങ്ങള്‍ ആലപിച്ച മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാല്‍, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിന്‍ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്.

Advertisements

കഴിഞ്ഞവര്‍ഷമാണ് മഞ്ജരി രണ്ടാമതും വിവാഹിത ആയത്. വലിയ ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. തന്റെ ബാല്യകാല സുഹൃത്ത് ആയിരുന്ന ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകള്‍.മഞ്ജരിയുടെ രണ്ടാം വിവാഹ മായിരുന്നു ഇത്.

ALSO READ- റോജയിലെ ഇരുപതുകാരി ഇന്ന് 23കാരിയുടേയും 21കാരിയുടേയും അമ്മ! കരിയറിനേക്കാള്‍ വലുതാണ് മക്കള്‍ എന്ന് മധുബാല

ഗായിക മഞ്ജരി ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സൈന സൗത്ത് പ്ലസുമാ യുള്ള അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജെറിനും താനും ഒരുമിച്ച് പഠിച്ചവരാണെങ്കിലും സ്‌കൂളില്‍ അധികം കമ്പനി ഇല്ലായിരുന്നു. താന്‍ കൂടുതലും എന്റെ ഗേള്‍സ് ഗ്യാങിന്റെ കൂടെ ആയിരുന്നെന്നാണ് മഞ്ജരി പറയുന്നത്.

കോളേജ് പഠനത്തിന് ശേഷം വാട്സാപ്പ് വന്ന ശേഷമാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ആയത്. അങ്ങനെയാണ് ജെറിനുമായി നല്ല സൗഹൃദമാകുന്നത്. അദ്ദേഹത്തെ അങ്ങ് കല്യാണം കഴിച്ചാലോ എന്നതിലേക്ക് വന്നതും ആ സമയത്താണ്.

ALSO READ-എസ്എഫ്‌ഐയില്‍ ഉള്ളത് കുറച്ച് കിഴങ്ങന്മാര്‍; ബിജെപി എല്ലാം സഹിക്കുന്നത് സഹനശക്തി കൊണ്ടല്ല, തെരുവ് യുദ്ധം ഒഴിവാക്കാന്‍: ദേവന്‍

ഒരു 40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ജെറിന്‍ പറഞ്ഞു. പക്ഷെ 40 വയസൊന്നും വേണ്ടി വന്നില്ല. അതിന് മുന്‍പ് തന്നെ വിവാഹ ആലോചനയുമായി വരികയും വിവാഹം നടക്കുകയും ചെയ്‌തെന്നാണ് മഞ്ജരി വിശദീകരിച്ചത്.

താന്‍ ആഗ്രഹിച്ചത് തന്റെ അമ്മയെ പോലെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ഒരാളെയാണ്. അദ്ദേഹം ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടില്‍ വന്നു. ഇരുവരും മറ്റ് മതസ്ഥരാണെങ്കിലും എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നു. വളരെ സന്തോഷകരമായി മുന്നോട്ട് പോകുകയാണ് എന്നും മഞ്ജരിയും ജെറിനും പറയുന്നു.

Advertisement