എസ്എഫ്‌ഐയില്‍ ഉള്ളത് കുറച്ച് കിഴങ്ങന്മാര്‍; ബിജെപി എല്ലാം സഹിക്കുന്നത് സഹനശക്തി കൊണ്ടല്ല, തെരുവ് യുദ്ധം ഒഴിവാക്കാന്‍: ദേവന്‍

59

സുന്ദരന്‍ ആയ വില്ലന്‍ എന്ന വിശേഷണത്തിന് ആര്‍ഹനായ നടന്‍ കൂടിയായിരുന്നു ദേവന്‍.ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ആയിരുന്നു ദേവന്‍ പെണ്‍മണികളുടെ ഹൃദയം കവര്‍ന്നത്.

സിനിമയില്‍ മാത്രമല്ല, ഇന്ന് രാഷ്ട്രീയത്തിലും സജീവമാണ് ദേവന്‍. ബിജെപി സഹയാത്രികനായ ദേവന്‍ ഇപ്പോഴിതാ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരിക്കുകയാണ്. ഇതിനിടെ താരം നടത്തിയ ഒരു പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.

Advertisements

വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകര്‍ കേരള ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിക്കകുയാണ് ദേവന്‍. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്ഐക്കാരെന്ന് ദേവന്‍ പറയുന്നു.

ALSO READ- വീട്ടിലെ മറ്റൊരു തിരക്കേറിയ ദിനം, ചിത്രത്തില്‍ എത്ര കുട്ടികളുണ്ടെന്ന് പറയാമോ; പേളി മാണിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി

ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് ദേവന്റെ പ്രതികരണമുണ്ടായത്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കുമെന്ന് ദേവന്‍ മുന്നറിയിപ്പ് നല്‍കി.

എസ്എഫ്ഐയിലുള്ള കുറേ കിഴങ്ങന്‍മാരാണെന്നും ദേവന്‍ പറഞ്ഞു. ബിജെപി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവന്‍ കുറ്റപ്പെടുത്തി.

ഇരുവരും ഗ്ലാമറിന്റെ പേരില്‍ ബിജെപിയില്‍ വന്നവരാണ്. മറിച്ച് രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെന്നും ദേവന്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ- വീണ്ടും വധുവായി ഒരുങ്ങി മേഘ്ന വിന്‍സെന്റ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

നേരത്തെ ദേവന്‍ 2004 ല്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു.

അന്ന് കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ തന്നെ വ്യക്തമാക്കിയിരുന്നു. 2004ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Advertisement