എന്തൊരു എനര്‍ജി, നമിക്കുന്നു, മഞ്ജുവിന്റെ നൃത്തച്ചുവടുകള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, പുതിയ ചിത്രത്തിലെ പാട്ട് വൈറല്‍

50

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍.

Advertisements

മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു.

Also Read: ഇനി സിനിമ ചെയ്യില്ല, ആരാധകരെ വിഷമത്തിലാഴ്ത്തുന്ന തീരുമാനവുമായി അജിത്ത്

സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു.

ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ആയിഷയിലെ പാട്ടിലെ മഞ്ജുവിന്റെ ഡാന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം. പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയിതിരിക്കുന്നത്.

വീഡിയോ ഇറങ്ങി നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. മഞ്ജുവിന്റെ പ്രായവും എനര്‍ജിയമെല്ലാമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഈ പ്രായത്തിലും മഞ്ജുവിന്റെ എനര്‍ജിയും അസാധ്യ മെയ്വഴക്കവും സമ്മതിച്ചേ മതിയാവൂ എന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: കായൽ ഭൂമി കയ്യേറി, നടൻ ജയസൂര്യക്ക് എട്ടിന്റെ പണി, താരത്തിന് എതിരായ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

ആയിഷ എന്ന ചിത്രത്തിന്റെ മുമ്പ് പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ തന്നെ തിയ്യേറ്ററില്‍ എത്തുമെന്നാണ് വിവരം.

Advertisement