Home Entertainment Celebrities

ഇനി സിനിമ ചെയ്യില്ല, ആരാധകരെ വിഷമത്തിലാഴ്ത്തുന്ന തീരുമാനവുമായി അജിത്ത്

90

തെന്നിന്ത്യന്‍ സിനിമയില്‍ ഒത്തിരി ആരാധകരുള്ള നടനാണ് അജിത്ത്. ആരാധകര്‍ അദ്ദേഹത്തെ തല എന്നാണ് വിളിക്കുന്നത്. എന്‍ വീട് എന്‍ കണവര്‍ എന്ന സിനിമയിലൂടെയാണ് അജിത്ത് അഭിനയത്തിന് തുടക്കം കുറിച്ചത്.

Advertisements

പിന്നീട് നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. എല്ലാ തരത്തിലുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം അജിത്ത് തെളിയിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

Also Read: കായൽ ഭൂമി കയ്യേറി, നടൻ ജയസൂര്യക്ക് എട്ടിന്റെ പണി, താരത്തിന് എതിരായ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശാലിനിയെ ആണ് അജിത്ത് വിവാഹം ചെയ്തിരിക്കുന്നത്. ഇന്ന് ആരാധകര്‍ക്കെല്ലാം മാതൃകാദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശാലിനി.

എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനൊപ്പം സന്തോഷിക്കാന്‍ സമയം കണ്ടെത്തുന്ന ആളാണ് അജിത്ത്. വെക്കേഷന്‍ സമയത്തെല്ലാം തല കുടുംബത്തോടൊപ്പം വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ പോകാറുണ്ട്.

ഇപ്പോഴിതാ ആരാധകരെ വിഷമത്തിലാക്കുന്ന അജിത്തുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തില്‍ നിന്നും അജിത്ത് ഇടവേള എടുക്കുകയാണെന്നാണ് വാര്‍ത്തകള്‍. ഇപ്പോള്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നടന്‍.

Also Read: അങ്ങനെയുള്ള ഒരു കഥാപാത്രമാണ് മോൺസ്റ്ററിലെ ഭാമിനി, മോഹൻലാലിന്റെ നായികാ വേഷത്തെ കുറിച്ച് ഹണി റോസ്

എന്നാല്‍ നിലവിലെ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും ഒരു നീണ്ട ഇടവേള എടുക്കാനാണ് അജിത്തിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement