കായൽ ഭൂമി കയ്യേറി, നടൻ ജയസൂര്യക്ക് എട്ടിന്റെ പണി, താരത്തിന് എതിരായ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

97

മിമിക്രിയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നടൻ ജയസൂര്യ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി എത്തിയിട്ടുള്ള താരം ഇപ്പോൾ കായൽ കയ്യേറ്റത്തിന്റെ പേരിയൽ കോടതി കയറുകയാണ്.

നടൻ ആലുവ ചെലവന്നൂർ കായലിന്റെ തീരത്തുള്ള ഭൂമി കൈയേറിയെന്നാണ് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisements

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിൽ ജയസൂര്യക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 2016 ഫെബ്രുവരിയിലാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Also Read
മൈദമാവു പോലെയാണെന്ന് പറഞ്ഞാണ് അവരെന്റെ ശരീരത്തെ കളിയാക്കിയത്: വെളിപ്പെടുത്തലുമായി നടി ഐശ്വര്യ മേനോൻ

കൊച്ചി വിജിലൻസ് ഡിവൈഎസ്പിക്ക് ആയിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയങ്ങൾ ശരിവെക്കുന്നതാണ് കുറ്റപത്രം. ജയസൂര്യ കായൽതീരം കൈയേറിയെന്നും ഇതിനായി കോർപ്പറേഷൻ അധികൃതരുടെ സഹായം ലഭിച്ചിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.

കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രൻ, എൻ എം ജോർജ്, ഗിരിജാദേവി എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കോർപ്പറേഷൻ മുൻ സെക്രട്ടറിയെയും സർവേയർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

കോടതിയിൽ നേരിട്ട് ഹാജരാകാൻ പ്രതികളെ ഉടൻ വിളിപ്പിക്കും. അതേസമയം കുറ്റപത്രത്തിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Also Read
കോമഡി ചെയ്തവരെല്ലാം നെഗറ്റീവ് വേഷത്തില്‍ നിറഞ്ഞാടി; അമ്പരപ്പിച്ച് സീതയും ശശാങ്കനും അഷ്‌റഫും; ചിരിപ്പിച്ച് കീരിക്കാടന്‍ ജോസ്; അഭിമാനിക്കാം റോഷാക്ക് ടീമിന്

Advertisement