കോമഡി ചെയ്തവരെല്ലാം നെഗറ്റീവ് വേഷത്തില്‍ നിറഞ്ഞാടി; അമ്പരപ്പിച്ച് സീതയും ശശാങ്കനും അഷ്‌റഫും; ചിരിപ്പിച്ച് കീരിക്കാടന്‍ ജോസ്; അഭിമാനിക്കാം റോഷാക്ക് ടീമിന്

200

മെഗാതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് റോഷാക്ക്. സിനിമ തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ഏറ്റവുമധികം പ്രശംസ നേടുന്നത് താരങ്ങളുടെ പ്രകടനമാണ്. ഇത്രനാളും കണ്ടിരുന്ന സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളില്‍ നിന്നും മാറി സഞ്ചരിച്ച താരങ്ങള്‍ കൈയ്യടി നേടുകയാണ്.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ നായകനായും വില്ലനായും എത്തുന്ന മമ്മൂട്ടിയും ബിന്ദു പണിക്കരും ജഗദീഷും കോട്ടയം നസീറും എല്ലാം കാസ്റ്രിങില്‍ മികച്ച ഉദാഹണങ്ങളാണ്. താരതമ്യേനെ പ്രാധാന്യമില്ലാത്ത വേഷങ്ങളിലേക്ക് ഒതുങ്ങിയ താരങ്ങളുടെ തിരിച്ചുവരവാണ് ഈ ചിത്രം.

Advertisements

ബിന്ദു പണിക്കരുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ഏറ്റവുമധികം ശ്രദ്ധേയമാകുന്നത്. നിസ്സഹായത, പക, കുടിലത, അഭിമാനബോധം തുടങ്ങി ഒട്ടേറെ ഭാവങ്ങള്‍ കൈയ്യടക്കത്തോടെ സീതമ്മ എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്.

ALSO READ- പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ ആരുമറിയാതെ ഒരു രഹസ്യ മോതിരം മാറല്‍; വൈറലായി ജയറാമിന്റേയും പാര്‍വതിയുടേയും പ്രണയചിത്രം!

അവതാരകനായി തിളങ്ങുന്നതിനിടെ ജഗദീഷ് നടത്തിയ തിരിച്ചുവരവാണ് റോഷാക്കിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഷ്‌റഫ്. താരത്തെ മുഴുനീള വേഷത്തില്‍ കാണുന്നതും ഏറെനാളിനു ശേഷമാണ്. കഥാഗതിയില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷ നല്‍കുന്ന അല്‍പം ദുരൂഹത നിറഞ്ഞ കഥാപാത്രമാണ് അഷ്‌റഫിന്റേത്.

അതേസമയം, സ്റ്റേജ് ഷോകളിലൂടെ വിസ്മയിപ്പിച്ച സിനിമയിലെ ചെറിയ വേഷങ്ങളിലെത്തി ചിരിപ്പിച്ച കോട്ടയം നസീര് ഗംഭീര മേയ്ക്ക് ഓവറാണ് ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. കുടിലതയും കൗശലവും ഒക്കെയുള്ള അതിഗംഭാരമായി ചെയ്യേണ്ട കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കുകയാണ് കോട്ടയം നസീര്‍. അദ്ദേഹത്തിലെ നല്ലനടനെ പുറത്തെത്തിക്കുന്ന കഥാപാത്രമാണ് ശശാങ്കന്‍ എന്ന മരുമകന്റേത്.

ALSO READ- ആ ധാരണ അടിമുടി പൊളിക്കണം; ജ്യോത്സ്യന് എന്താണ് റൊമാന്‍സ് പറ്റില്ലേ? ഒരിക്കലും ചോരാന്‍ പാടില്ലാത്ത ജാതകക്കാരിയെ ഭാര്യയാക്കിയെന്നും ഹരി പത്തനാപുരം

അതേസമയം ഇത്രനാളും നെഗറ്റീവ് വേഷത്തില്‍ മാത്രം കണ്ട മോഹന്‍രാജ് എന്ന കീരിക്കാടന്‍ ജോസിനെ റോഷാക്കില്‍ കാണാനാവുക നര്‍മ്മത്തില്‍ പൊതിഞ്# താരമായിട്ടാണ്. കോട്ടയം നസീര്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ മോഹന്‍രാജിനു റോഷാക്ക് സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും കിട്ടയ വേഷം ഗംഭീരമായി ചെയ്തിരിക്കുകയാണ് അദ്ദേഹം.

Advertisement