മൈദമാവു പോലെയാണെന്ന് പറഞ്ഞാണ് അവരെന്റെ ശരീരത്തെ കളിയാക്കിയത്: വെളിപ്പെടുത്തലുമായി നടി ഐശ്വര്യ മേനോൻ

111

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ മേനോൻ. താരം ഒരു മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിൽ ആണ്. തമിഴ് സിനിമയിലൂടെ ആണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമാണ് ഐശ്വര്യ മേനോൻ അഭിയനയിച്ചിട്ടുള്ളത്.

ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിൽ ആണ് ഐശ്വര്യ മേനോൻ അഭിനയിച്ചത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ഈ ചിത്രത്തിലും താരത്തിന് മലയാളി ആരാധകരെ നേടിയെടക്കാൻ കഴിഞ്ഞിരുന്നു.

Advertisements

അതേ സമയം ആരാധകരെ മയക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന താരം കൂടിയാണ് നടി ഐശ്വര്യ മേനോൻ. താരം കൂടുതൽ ആരാധകരെ നേടിയതും ഫോട്ടോഷൂട്ടുകളിലൂടെ ആണ്. ഏത് വേഷത്തിലും ഗ്ലാമറസ് ഹോട്ട് ലുക്കിലാണ് ഐശ്വര്യ മേനോനെ കാണാൻ കഴിയുന്നത്.

ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് താൻ കേട്ടിട്ടുള്ള പരിഹാസങ്ങളെക്കുറിച്ച് ഐശ്വര്യ മേനോൻ തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമായി മാറുന്നത്. കുട്ടിക്കാലത്ത് താൻ തടിച്ചാണ് ഇരുന്നിരുന്നതെന്നും ഇതിന്റെ പേരിൽ ഭീകരമായ പരിഹാസത്തിന് ഇരയായിരുന്നു എന്നും ഐശ്വര്യ മേനോൻ പറയുന്നു.

Also Read
വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും!പാട്ടുപാടി നൃത്തം ചെയ്യലും പ്രണയവുമല്ല ഹീറോയിസം എന്ന് തെളിയിച്ചു; സൂര്യയുടെ ഹീറോയിസം പറഞ്ഞ് ജ്യോതിക

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ആ കുറിപ്പ് ഇങ്ങനെ:

എന്റെ ഫിറ്റ്നസ് യാത്ര വളരെ വ്യക്തിപരമാണ്, കുട്ടിയായിരുന്നപ്പോൾ ഞാൻ തടിച്ചാണ് ഇരുന്നിരുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ എപ്പോഴും പരിഹാസത്തിന് പാത്രമാകുമായിരുന്നു. തടിച്ച പെൺകുട്ടിയെന്നും മൈദ മാവ് പോലെ ഇരിക്കുന്നവളെന്നുമാണ് ഞാൻ അറിയപ്പെട്ടിരുന്നത്.

ഭീകരമായ നിരവധി അനുഭവങ്ങൾ, ആളുകൾ എന്നെ എപ്പോഴും കളിയാക്കുമായിരുന്നു. അതെന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം ഞാൻ ഒരിക്കലും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ കാലത്ത് നമ്മൾ അതിനെ ബുള്ളീയിങ് എന്നു വിളിക്കും.

പക്ഷേ അന്ന് നാണക്കാരിയും നിഷ്‌കളങ്കയുമായിരുന്നു, ഞാൻ ഒരിക്കലും അതിനോട് പ്രതികരിച്ചിരുന്നില്ല. ചിരിച്ചുകൊണ്ട് പോവുക മാത്രമാണ് ചെയ്തത്. പക്ഷേ എന്റെ തലയിൽ എന്നോടുതന്നെ നോ പറയുമായിരുന്നു. ഞാനൊരിക്കലും തടിയത്തി എന്ന് അറിയപ്പെടാൻ പോകുന്നില്ല.

അങ്ങനെയാണ് കാര്യങ്ങൾ മാറിയത്, എന്റെ ഫിറ്റ്നസ് യാത്ര മാറിയത് അവിടെനിന്നാണ്. 16ാം വയസിലാണ് ഞാൻ വർക്കൗട്ട് ചെയ്യാൻ ആരംഭിക്കുന്നത്. എല്ലാ പരിഹാസങ്ങളേയും വിമർശനങ്ങളായി എടുത്ത് ഞാൻ കഠിനമായി വർക്കൗട്ട് ചെയ്യാൻ തുടങ്ങി. മെലിയാൻ വേണ്ടി ഈ ഭൂമിയിലെ എല്ലാ സ്റ്റുപിഡ് ഡയറ്റും പിൻതുടർന്നു.

Also Read
ആ ധാരണ അടിമുടി പൊളിക്കണം; ജ്യോത്സ്യന് എന്താണ് റൊമാന്‍സ് പറ്റില്ലേ? ഒരിക്കലും ചോരാന്‍ പാടില്ലാത്ത ജാതകക്കാരിയെ ഭാര്യയാക്കിയെന്നും ഹരി പത്തനാപുരം

എന്റെ ജീനുകളെ അമ്പരപ്പിച്ചുകൊണ്ട് മെലിഞ്ഞ ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാൻ മനസിലാക്കി, എനിക്ക് ആരെയും ബോധ്യപ്പെടുത്താനില്ലെന്ന്. എനിക്ക് ആരോഗ്യവതിയാകണം, എന്റേതായ തീയിൽ ഫിറ്റായി ഇരുന്നാൽ മതി. അതോടെയാണ് വർക്കൗട്ട് ആരംഭിക്കുന്നത്, മെലിയാൻ വേണ്ടിയായിരുന്നില്ല അത്.

ഫിറ്റാകാൻ വേണ്ടിയായിരുന്നു, ഇന്ന് ഫിറ്റ്നസ് എന്റെ ലൈഫ്സ്‌റ്റൈൽ ആയി മാറി. എന്നെ പരിഹസിച്ചവർക്ക് വളരെ അധികം നന്ദി. അവർ എന്നെ ഇടിച്ചുതാഴ്ത്തുകയും കളിയാക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ഇത്രത്തോളും ഫിറ്റ ആകില്ലായിരുന്നു. അല്ലെങ്കിൽ ഫിറ്റ്നസിനെ ഇത്ര സീരിയസായി എടുക്കില്ലായിരുന്നു. എന്റെ ആത്മാർത്ഥമായ നന്ദി അവരോട് അറിയിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്.

Advertisement