Home Entertainment Celebrities

വിവാഹത്തിന് മുമ്പ് ഫോണിലൂടെ പറഞ്ഞ കഥകളൊന്നും അദ്ദേഹത്തിന് ഓര്‍മ്മയില്ല, ആദ്യം കേട്ടത് പോലെ ഇപ്പോഴും കേട്ടുകൊണ്ടിരിക്കും, മിയ പറയുന്നു

394

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമാരംഗത്തേക്ക് ചേക്കേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് മിയാ ജോര്‍ജ്. നായികയായും സഹനടിയായും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മിയ ജോര്‍ജ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു മിയയുടെ വിവാഹം. കൊച്ചിയിലെ ബിസിനസ്സ് കാരനായ അശ്വന്‍ ആണ് മിയയുടെ ഭര്‍ത്താവ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും. അടുത്തിടെ ആണ് മിയയ്ക്ക് കുഞ്ഞ് പിറന്നത്.

Also Read: മഞ്ജു വാര്യരുമായുണ്ടായ ആ അടിപിടി ഇന്നും ആരും മറന്നിട്ടില്ല, ഇപ്പോഴും വഴക്കില്‍, തുറന്നുപറഞ്ഞ് ദിവ്യ ഉണ്ണി

ലൂക്ക എന്നാണ് മിയയുടെയും അശ്വിന്റെയും കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ മിയയുടെ നേരത്തെയുള്ള ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് ഭര്‍ത്താവിനോട് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ വരെ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലായിരുന്നുവെന്നതാണ് സത്യമെന്നും മിയ പറയുന്നു.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ഈ കാര്യങ്ങളെല്ലാം മനസ്സിലായത്. കാരണം താന്‍ മുമ്പ് പറഞ്ഞ കഥകളെല്ലാം വീണ്ടും പറയുമ്പോള്‍ ശരിക്കും ആദ്യമായി ആ കഥകള്‍ കേള്‍ക്കുന്ന പോലെയായിരുന്നു അശ്വിനെന്നും മിയ പറയുന്നു.

Also Read: എനിക്കവിടെ ആരോടും മിണ്ടാൻ കഴിഞ്ഞിരുന്നില്ല, ശോഭനയാണ് ആ പ്രശ്‌നം പരിഹരിച്ചത്; മണിച്ചിത്രത്താഴിന്റെ സെറ്റിൽ ഉണ്ടായത് തുറന്ന് പറഞ്ഞ് വിനയ പ്രസാദ്

ചില കഥകള്‍ നേരത്തെ പറഞ്ഞതാണൊ എന്ന് തനിക്ക് ഓര്‍മ്മ കാണില്ല, വീണ്ടും ആ കഥ പറഞ്ഞ് പകുതിയെത്തുമ്പോഴായിരിക്കും ഓര്‍ക്കുക ഇത് താന്‍ മുമ്പ് പറഞ്ഞതാണല്ലോ എന്ന് ശരിക്കും പറഞ്ഞാല്‍ അശ്വിന് താന്‍ വിവാഹത്തിന് മുമ്പ് ഫോണിലൂടെ പറഞ്ഞ കാര്യങ്ങളൊന്നും തലയില്‍ കയറിയിരുന്നില്ലെന്നതാണ്‌സത്യമെന്നും മിയ കൂട്ടിച്ചേര്‍ത്തു.

Advertisement