മഞ്ജു വാര്യരുമായുണ്ടായ ആ അടിപിടി ഇന്നും ആരും മറന്നിട്ടില്ല, ഇപ്പോഴും വഴക്കില്‍, തുറന്നുപറഞ്ഞ് ദിവ്യ ഉണ്ണി

4592

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകന്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരം പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു.

Advertisements

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതില്‍ എറെ സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്.

Also Read: പുറത്തിറങ്ങുന്ന സിനിമകളെല്ലാം പരാജയം, സ്വന്തം പണം വരെ നഷ്ടമാകുന്ന സ്ഥിതി, ഒടുവില്‍ കാലങ്ങളായുള്ള ആ വാശി ഉപേക്ഷിച്ച് നയന്‍താര

ഇപ്പോഴിതാ താരം തന്റെ സിനിമാജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ സിനിമയിലെ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു ദിവ്യ ഉണ്ണി. താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഓര്‍മ്മയിലുണ്ട്, കാരുണ്യത്തിലെ ഇന്ദുവിനോടാണ് തനിക്ക് മനസ്സുകൊണ്ട് ഏറെ അടുപ്പം തോന്നുന്നതെന്ന് താരം പറയുന്നു.

മുരളിയങ്കിളിനെയും ലോഹിയങ്കിളിനെയുമെല്ലാം ഓര്‍ത്തുപോവുകയാണ്. ലോഹിയങ്കിളിന്റെ വീട്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട് എന്നും വളരെ നിസ്സഹായയാ കഥാപാത്രമായിരുന്നു കാരുണ്യത്തിലെ ഇന്ദുവിന്റേതെന്നും ദിവ്യ ഉണ്ണി പറയുന്നു.

Also Read: ആ വിവാഹബന്ധത്തിന് ആയുസ്സ് വെറും മൂന്ന് വര്‍ഷം മാത്രം, അദ്ദേഹം 34 ദിവസം വെന്റിലേറ്ററില്‍ കിടന്നു, അപ്പോഴും എനിക്ക് അഭിനയിക്കേണ്ടി വന്നു, ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നു

നടി മഞ്ജു വാര്യരെ കുറിച്ചും താരം പറയുന്നുണ്ട്. മഞ്ജു ചേച്ചിയുമായി താന്‍ വഴക്കാണെന്ന രീതിയിലുള്ള ഗോസിപ്പുകള്‍ താന്‍ ഇപ്പോഴും കേള്‍ക്കുന്ന ഒന്നാണെന്നും ഇപ്പോഴും ശത്രുതയിലാണെന്നാണ് പറയുന്നതെന്നും അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്നും താരം പറയുന്നു.
പ്രണയവര്‍ണം എന്ന ചിത്രത്തിലെ വഴക്കുണ്ടാക്കുന്ന സീനാണ് ഈ ഗോസിപ്പുകള്‍ക്ക് കാരണമെന്നും ദിവ്യ ഉണ്ണി പറയുന്നു.

Advertisement