എനിക്കവിടെ ആരോടും മിണ്ടാൻ കഴിഞ്ഞിരുന്നില്ല, ശോഭനയാണ് ആ പ്രശ്‌നം പരിഹരിച്ചത്; മണിച്ചിത്രത്താഴിന്റെ സെറ്റിൽ ഉണ്ടായത് തുറന്ന് പറഞ്ഞ് വിനയ പ്രസാദ്

329

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫസിൽ സംവിധാനം ചെയ്ത് ചിത്രത്തിൽ മോഹൻലാൽ അടക്കം പ്രമുഖ താരനിരയാണ് അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ ശ്രീദേവിയായി വേഷമിട്ട വിനയ പ്രസാദ്.

ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ് വിനയ പ്രസാദിന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ സെറ്റിൽ ആരോടും മിണ്ടാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ മിണ്ടാതെ ഒറ്റക്കിരിക്കും. ശോഭന വന്നപ്പോൾ എല്ലാം പിന്നെ മാറി മറിയുകയായിരുന്നു. സെറ്റിൽ വലിയ സ്വീകരണമാണ് ശോഭന എനിക്ക് തന്നത്.

Advertisements

Also Read
പുറത്തിറങ്ങുന്ന സിനിമകളെല്ലാം പരാജയം, സ്വന്തം പണം വരെ നഷ്ടമാകുന്ന സ്ഥിതി, ഒടുവില്‍ കാലങ്ങളായുള്ള ആ വാശി ഉപേക്ഷിച്ച് നയന്‍താര

പ്രൊഡക്ഷൻ മാനേജർ ലത്തീഫ് ആണ് എന്നെ അഭിനയിക്കാൻ വിളിച്ചത്. ഫാസിൽ സാറിന്റെ സിനിമയിലേക്ക് വേണ്ടിയാണ് വിളിക്കുന്നത്, മണിച്ചിത്രത്താഴ് എന്നാണ് സിനിമയുടെ പേര്, താങ്കൾക്ക് അതിലെരു പ്രധാന ക്യാാരക്ടർ ഉണ്ടെന്നുമായിരുന്നു അന്ന് പറഞ്ഞത്.

ഫാസിൽസാറിന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ എനിക്കെന്തോ വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയൊക്കെ ഞാൻ കണ്ടിട്ടുണ്ടാായിരുന്നു. ആകാംക്ഷയോടെയാണ് ഞാൻചിത്രത്തിന്റെ സെറ്റിലേക്ക് വന്നത്. അവിടെ ആരെയും എനിക്കറിയില്ലായിരുന്നു. ഭാഷയും.

സെറ്റിൽ ഞാൻ ഇരിക്കുമ്പോൾ അവിടെക്ക് കണ്ണാടിയൊക്കെ പിടിച്ചാണ് ശോഭന കയറി വന്നത്. ഇവിടെ വരു, ഇരിക്കു എന്നൊക്കെ ശോഭന പറയുന്നുണ്ട്. പിന്നീട് ഞങ്ങൾ കൂട്ടായി. മോഹൻലാൽ ആണ് എന്നെ കുറിച്ച് ഫാസിൽ സാറിനോട് പറഞ്ഞത് എന്നറിഞ്ഞു. നേരിൽ കാണാതെയാണ് അദ്ദേഹം എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. അതും മോഹൻലാലിന്റെ വാക്കുകൾ കേട്ട്.

Also Read
മേക്കപ്പിടുമ്പോൾ നോക്കിയിരിക്കുന്ന ജൂനിയർ എൻ ടി ആർ, ആളുകൾ കാണാൻ വരുന്നത് നിന്നെയല്ല എന്നെയാണെന്ന് പരിഹാസം ; നയൻതാര മനസ്സ് തുറക്കുന്നു

ബാംഗ്ലൂരിൽ വെച്ചാണ് ഞാൻ മോഹൻലാൽ സാറിനെ കാണുന്നത്. അന്നവിടെ മലയാളികളുടെ ഓണപ്പരിപ്പാടി സംഘടിപ്പിച്ചിരുന്നു. കന്നഡ സിനിമയുടെ ഭാഗമായി അന്ന് ഞാനും അവിടെ പങ്കെടുത്തിരുന്നു. പെരുന്തച്ചനിൽ അഭിനയിച്ച നടിയല്ലേ എന്നാണ് സാർ എന്നോട് അന്ന് ചോദിച്ചത്. പിന്നീട് ഞങ്ങൾ ഒരുപാട് സംസാരിച്ചു. അതിന് ശേഷമാണ് ലത്തീഫ് ഒരാഴ്ച്ചയ്ക്ക് ശേഷം എന്നെ വിളിക്കുന്നത്.

അതേസമയം സിനിമയിൽ എനിക്ക് അധികം ഒന്നും ചെയ്യാനില്ലെന്ന് തോന്നിയിരുന്നു. അതേ കുറിച്ച് ഞാൻ ഫാസിൽ സാറിനോട് സംസാരിച്ചു. എന്നാൽ ഈ ക്യാരക്ടറിന്റെ ഇംപാക്ട് സിനിമ ഇറങ്ങി കഴിഞ്ഞാലും നിലനില്ക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ തമിഴിലും എനിക്ക് അഭിനയിക്കാൻ ഭാഗ്യമുണ്ടായി.

Advertisement